തെരുവുകളില്‍ ഭീതി സൃഷ്ടിക്കുന്ന അക്രമകാരികളായ നായകളെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയെ സമീപിച്ചു.കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും സുപ്രീം കോടതിയെ സമീപിച്ചതിന് പി ന്നാലെയാണ് സംസ്ഥാന സര്‍ക്കാറും കോടതിയി ലെത്തിയത്.
ന്യൂഡല്‍ഹി : തെരുവുകളില്‍ ഭീതി സൃഷ്ടിക്കുന്ന അക്രമകാരികളായ നായകളെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയെ സമീപി ച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ ക്കാറും കോടതിയിലെത്തിയത്.
തെരുവുനായ്ക്കളുടെ ആക്രമണം സംസ്ഥാനത്ത് രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍ അപകടകാരിക ളായ നായകളെ കുത്തിവെച്ച് കൊല്ലാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എബിസി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീയെ കൂടി ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിലവിലെ നിയമം അനുസരിച്ച് സംസ്ഥാനത്തെ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ വേണ്ട നടപടികളെ ടുക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. പേവിഷബാധയേറ്റുള്ള മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന സാ ഹചര്യം കൂടി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
തെരുവുനായ്ക്കളെയും പേപ്പട്ടികളെയും
കൊല്ലാന്‍ അനുവദിക്കണം
സംസ്ഥാനത്തെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം അക്രമകാരികളായ തെരുവു നായ്ക്കളേയും പേപ്പ ട്ടികളേയും കൊല്ലാം. സാധാരണഗതിയില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങള്‍ പടരുമ്പോള്‍ രോഗ വ്യാ പികളായ മൃഗങ്ങളെ കൊല്ലുന്ന നടപടിക്രമം രാജ്യത്ത് അനുവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ പേപ്പ ട്ടിയുടെയും തെരുവുനായയുടെ കാര്യത്തില്‍ കേന്ദ്രചട്ടം നിലനില്‍ക്കുന്നതിനാല്‍ അങ്ങനെ കൊ ല്ലാന്‍ കഴിയുന്നില്ലെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ഇത്തരത്തില്‍ അക്രമികാരികളായ തെരുവുനായ്ക്കളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്ക ണമെന്നും ഹര്‍ജിയില്‍ പറയുന്നു.
നിലവില്‍ തെരുവുനായകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള വി കെ ബിജുവാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് പി പി ദിവ്യയും കോഴിക്കോട് കോര്‍പറേഷന് വേണ്ടി സെ ക്രട്ടറി കെ ബിനിയുമാണ് സുപ്രീം കോടതിയില്‍ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്.
1994ലെ പഞ്ചായത്തി രാജ് നിയമത്തിലും മുന്‍സിപ്പാലിറ്റി നിയമത്തിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന അക്രമകാരികളായ തെരുവ് നായകള്‍, പന്നികള്‍, എന്നിവയെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധി കാരം നല്‍കിയിരുന്നു. എന്നാല്‍ 2001ലെ എബിസി ചട്ടങ്ങള്‍ നിലവില്‍ വന്നതിന് ശേഷം തെരുവ് നായ കളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇല്ലെന്ന് കേരള ഹൈക്കോടതി വിധിക്കു കയായിരുന്നു.












