വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തന വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉള്‍ പ്പെടെയു ളളവര്‍ക്കെതിരെയാണ് നടപടി. സികെ മണിശങ്കറിനെ ജില്ലാ സെക്രട്ടറി യേറ്റില്‍ നിന്ന് ഒഴിവാ ക്കി. വൈറ്റില ഏര്യ സെക്രട്ടറി ആയിരുന്ന കെ ഡി വിന്‍സെന്റിനെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാ ക്കി. ജില്ലാ കമ്മറ്റി അംഗമായിരുന്ന സി.എന്‍ സുന്ദരനെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എറണാകുളം ജില്ലയില്‍ സിപിഎം നേതാക്കള്‍ ക്കെതിരെ കൂട്ട അച്ചടക്ക നടപടി.വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തന വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ സെ ക്രട്ടേറിയറ്റ് അംഗം ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് നടപടി.
സികെ മണിശങ്കറിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കി.വൈറ്റില ഏര്യ സെക്രട്ടറി ആയി രുന്ന കെ ഡി വിന്‍സെന്റിനെ എല്ലാ ചുമതലകളി ല്‍ നിന്നും ഒഴിവാക്കി. തൃക്കാക്കരയിലെ പരാജയ ത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടി.
തൃപ്പൂണിത്തുറയിലെ എം സ്വരാജിന്റെ തോല്‍വിയിലും പാര്‍ട്ടി നടപടിയെടുത്തു. ജില്ലാ കമ്മറ്റി അം ഗമായിരുന്ന സി.എന്‍ സുന്ദരനെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. കൂത്താട്ടുകുളം ഏരിയ സെക്രട്ട റിയായിരുന്ന ഷാജു ജേക്കബിനെ എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. കൂത്താട്ടുകുളം പാര്‍ട്ടി ഓഫീസ് സെക്രട്ടറി അരുണിനെയും തല്‍സ്ഥാന ത്ത് നിന്ന് മാറ്റി. പിറവം മണ്ഡലത്തിലെ പരാജയത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടി.
പെരുമ്പാവൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ എന്‍സി മോഹനനെ പരസ്യമായി ശാ സിക്കാനും യോഗം തീരുമാനിച്ചു.ആലങ്ങാട് ഏരിയ സെക്രട്ടറി എം കെ ബാബുവിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു. തെരഞ്ഞടുപ്പ് തോല്‍വി പഠിക്കാന്‍ തീരുമാനിച്ച പ്രത്യേക അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലായിരുന്നു നടപടി. സി.പി.എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത പാര്‍ട്ടി എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി പ്രഖ്യാ പിച്ചത്.