പശ്ചിമബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ പത്ത് പേര്‍ മരി ച്ചു. എട്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരു കൂടുംബത്തിലെ ഏഴുപേരും കൊല്ലപ്പെട്ടവരില്‍ പെടും. തൃ ണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാ ലെയാണ് സംഘര്‍ഷമുണ്ടായത്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബീര്‍ഭുമിലെ രാംപൂര്‍ഘട്ടിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ പത്ത് പേര്‍ മരിച്ചു. എട്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെ ത്തി. ഇവരുടെ അഗ്‌നിക്കിരയായ മൃതദേ ഹങ്ങളാണ് കണ്ടെത്തിയത്. ഒരു കൂടുംബത്തിലെ ഏഴുപേരും കൊല്ലപ്പെട്ടവരില്‍ പെടും. തൃണമൂല്‍ കോ ണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
അക്രമികള്‍ പുറത്തുനിന്ന് പൂട്ടിയിട്ട ശേഷം പന്ത്രണ്ട് വീടുകള്‍ക്ക് തീയിടുകയായിരുന്നു. വീട്ടിനുള്ളില്‍ കുടുങ്ങിയവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസി ലെ രണ്ട വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘര്‍ഷത്തിന് കാരണമായത്. തിങ്കളാഴ്ചയാണ് തൃണ മൂല്‍ പ്രാദേശിക നേതാവായ ബാദു പ്രദാന്‍ ബോംബേറില്‍ കൊല്ലപ്പെട്ടത്. അതിന് പിന്നാലെയാണ് പ്രദേ ശത്ത് ഏറ്റുമുട്ടല്‍ ഉണ്ടായത്.
തിങ്കളാഴ്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഭാധു ഷെയ്കിനെതിരെ അക്രമിസംഘം പെട്രോള്‍ ബോം ബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ ഇയാളുടെ അനുയായികള്‍ അക്രമികളെന്ന് സം ശയമുള്ളവരുടെ വീടുക ള്‍ക്ക് തീവെക്കുകയായിരുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്.
എന്നാല്‍ സംഭവം രാഷ്ട്രീയസംഘര്‍ഷമല്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിശദീകരണം. ”ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ടെലിവിഷന്‍ സെറ്റ് പൊട്ടിത്തെറിച്ച് മൂന്നു നാല് വീടുകളിലേക്ക് തീ പടരുകയായിരു ന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്ന് സിപിഎം വ്യക്തമാക്കി. മമ ത സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.