43 അംഗ കൗണ്‍സിലില്‍ പങ്കെടുത്തത് 18 കൗണ്‍സിലര്‍മാര്‍ മാത്രം. ക്വാറം തികയാന്‍ വേണ്ടത് 22 പേരായിരുന്നു.കോവിഡ് രോഗിയായ ഇടതു കൗണ്‍സിലറുള്‍പ്പെടെ യോഗത്തിനെത്തിയിട്ടും ക്വാറം തികഞ്ഞില്ല.നാല് സ്വതന്ത്ര കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുത്തില്ല.
കൊച്ചി : തൃക്കാക്കര നഗരസഭയില്‍ അവിശ്വാസത്തെ അതിജീവിച്ച് ചെയര്‍പേഴ്‌സന്‍ അജിത തങ്ക പ്പന്‍. ക്വാറം തികയാതിരുന്നതിനാല്‍ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കായി കൗ ണ്‍സില്‍ യോഗം ചേരാനായില്ല. 43 അംഗ കൗണ്‍സിലില്‍ 18 അംഗങ്ങള്‍ മാത്രമാണ് ഹാജരാ യത്. ക്വാറം തികയാന്‍ വേണ്ടിയുരുന്നത് 22 അംഗങ്ങളാണ്. കോവിഡ് ബാധിച്ച ഇടതു വനിത കൗണ്‍സി ലര്‍ പിപിഇ കിറ്റ് ധരിച്ച് യോഗത്തിനെത്തിയിട്ടും ക്വാറം തികഞ്ഞില്ല. നാല് സ്വതന്ത്ര കൗണ്‍സിലര്‍ മാരും യോഗത്തില്‍ പങ്കെടുത്തില്ല. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്ന താണ് അവിശ്വാസം പരാജയപ്പെടാന്‍ കാരണം.
അവസാന നിമിഷംവരെ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് തൃക്കാക്കര നഗരസഭയില്‍ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തെ നേരിട്ടത്. യുഡിഎഫിനെ പിന്തുണക്കുന്ന സ്വതന്ത്ര കൗണ്‍സിലര്‍മാരെ ചാക്കിലാക്കാന്‍ അവസാന മണിക്കൂര്‍ വരെ ഇടത് നേതാക്കള്‍ കൊണ്ട് പിടിച്ച ശ്രമം നടത്തിയെങ്കി ലും വിജയിച്ചില്ല. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇടഞ്ഞു നിന്ന യുഡി എഫ് അംഗങ്ങളും വിപ്പ് സ്വീകരി ച്ചതോടെയാണ് യുഡിഎഫിന് ആശ്വാസമായത്.
വിപ് സ്വീകരിക്കാതെ ഇടഞ്ഞു നിന്ന മൂന്ന് മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരായിരുന്നു കഴിഞ്ഞ രാത്രി വരെ ഭീഷണി. കോണ്‍ഗ്രസ് നേതൃത്വം ഇട പെട്ട് മൂന്നുപേരെയും അനുനയിപിച്ച് ഒപ്പം ചേര്‍ത്തതോ ടെ പൂര്‍ണ ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫ് ക്യംപും ചെയ്യര്‍പേര്‍സണ്‍ അജിത തങ്കപ്പ നും. വിപ്പ് കൈപ്പറ്റാതെ ഇടഞ്ഞുനിന്ന നാല് എ വിഭാഗം കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് നേതൃത്വ ത്തിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. അജിതാ തങ്കനെ ചെയര്‍പേഴ്‌സണ്‍ പദവിയില്‍ നിന്നും മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നിന്ന എ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ ചൊവ്വാഴ്ച വിപ്പു കൈപ്പറ്റി.
പണക്കിഴി വിവാദത്തിന് പിന്നാലെയായിരുന്നു യു.ഡി.എഫ് അംഗമായ നഗരസഭ അധ്യക്ഷയ്‌ക്കെ തിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ട് വന്നത്. 43 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 21, എല്‍ഡിഎഫ് 17, സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ ഒരു സ്വതന്ത്രന്‍ എല്‍ഡി എഫിനൊപ്പമാണ്. മറ്റ് നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരിക്കുന്നത്.