ചെയര്‍പേഴ്സണ്‍ കവര്‍ നല്‍കിയെന്ന് ആരോപണം ഉന്നയിക്കുന്ന കൗണ്‍സിലര്‍മാരെ വിളിച്ചു വ രുത്തി തെളിവെടുക്കും. ഇന്നലെ വൈകുന്നേരം നാലിന് തുടങ്ങിയ റെയ്ഡ് അവസാനിച്ചത് പുല ര്‍ച്ചെ രണ്ടുമണിക്കാണ്. ഈ പരിശോധനയിലാണ് ദൃശ്യങ്ങള്‍ വിജിലന്‍സ് പിടിച്ചെടുത്തത്
കൊച്ചി : തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് വിജിലന്‍സ്. പണം നല്‍കിയ ക വറുമായി കൗണ്‍സിലര്‍മാര്‍ പുറത്തേക്ക് പോകുന്ന തിന്റെ ദൃശ്യങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ചെയര്‍പേഴ്‌സണ്‍ കവര്‍ നല്‍കിയെന്ന് ആരോപ ണം ഉന്നയിക്കുന്ന കൗണ്‍സിലര്‍മാരെ വിളിച്ചുവരുത്തി തെളിവെടുക്കും. ഇന്നലെ വൈകുന്നേരം നാലിന് തുടങ്ങിയ റെയ്ഡ് അവസാനിച്ചത് പുല ര്‍ച്ചെ രണ്ടുമണിക്കാണ്. ഈ പരിശോധനയിലാണ് ദൃശ്യങ്ങള്‍ വിജിലന്‍സ് പിടിച്ചെടുത്തത്.
അതേസമയം നഗരസഭ ഓഫിസില്‍ വിജിലന്‍സ് സംഘത്തിന്റെ പരിശോധന തടസ്സപ്പെട്ടു. പൂട്ടി യിട്ടിരുന്നതിനാല്‍ വിജിലനന്‍സിന് ചെയര്‍പേഴ്‌സന്റെ ക്യാമ്പിന്‍ തുറന്ന് പരിശോധിക്കാനായില്ല. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിരവധി തവണ ചെയര്‍പേഴ്സണിനെ ഫോണ്‍ വിളിച്ചിട്ടും പ്രതികരണ മുണ്ടായില്ല.
തൃക്കാക്കരയില്‍ ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭാധ്യക്ഷ 10,000 രൂപ കവറി ല്‍ നല്‍കിയെന്നാണ് പരാതി.ആരോപണം ഉയര്‍ ന്നപ്പോള്‍ മുതല്‍ താന്‍ ഇത്തരത്തില്‍ പണക്കിഴി നല്‍കിയിട്ടില്ലെന്ന വാദമാണ് ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഭര ണകക്ഷിയിലെ കൗണ്‍സിലര്‍മാര്‍ അടക്കം തങ്ങള്‍ക്ക് കവര്‍ ലഭിച്ചുവെന്നും പിന്നീട് ഇത് തിരികെ നല്‍കിയെന്നും പറയുന്നത്.
എന്നാല്‍ ചെയര്‍പേഴ്‌സണ്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തിലും സമാനമായ നി ഗമനത്തിലാണ് പാര്‍ട്ടി എത്തിയിരുന്നത്. കോണ്‍ഗ്ര സ് കൗണ്‍സിലര്‍ വി ഡി സുരേഷാണ് പണക്കിഴി കൈമാറിയെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ തൃക്കാക്കരയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരാണ് വിവാദത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് അന്വേ ഷണ സമിതിയുടെ കണ്ടെത്തല്‍.