നഗരസഭ സ്ഥിരം സമിതി അധ്യക്ഷനും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ നൗഷാദ് പല്ലച്ചി ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് തെളിവെടുപ്പ് നടത്തിയത്. ചെയര്‍പേഴ്‌സന്‍ പണം നല്‍കിയെന്നത് പ്രതിപക്ഷ ആരോപണമാണെന്ന് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാര്‍ മൊഴി നല്‍കി.
കൊച്ചി: തൃക്കാക്കരയിലെ പണക്കിഴി വിവാദത്തില്‍ കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് യുഡിഎഫ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെ മൊഴി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാ രില്‍ നിന്നാണ് ഡിസിസി നിയോഗിച്ച രണ്ടംഗ സമിതി തെളിവെടുപ്പ് നടത്തിയത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷനും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ നൗഷാദ് പല്ലച്ചി ഉള്‍പ്പെടെ യുള്ളവരി ല്‍ നിന്നാണ് തെളിവെടുപ്പ് നടത്തിയത്. ചെയര്‍പേഴ്‌സന്‍ പണം നല്‍കിയെന്നത് പ്രതിപക്ഷ ആരോ പണമാണെന്ന് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാര്‍ മൊഴി നല്‍കി.
അന്വേഷണ കമ്മീഷനോട് എല്ലാം വ്യക്തമാക്കിയെന്നും ഇനി പാര്‍ട്ടി തീരുമാനിക്കുമെന്നും ഡിസിസി യില്‍ നടന്ന തെളിവെടുപ്പ് ശേഷം നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍ വ്യക്തമാക്കി.നഗരസഭ അ ദ്ധ്യക്ഷക്കൊപ്പം കോണ്‍ഗ്രസിന്റെ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെയും ഡിസിസി സമിതി വിളിച്ച് വരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എക്‌സ്.സേവ്യര്‍ എ ന്നിവരാണ് അന്വേഷണം തെളിവെടുപ്പ് നടത്തിയത്. ആരോപണം നേരിടുന്ന ചെയര്‍പേഴ്‌സന്‍ അ ജിത തങ്കപ്പനില്‍ നിന്നും കമ്മിഷന്‍ മൊഴിയെടുത്തു.
കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍ പേഴ്‌സന്‍ 10,000 രൂപയും സമ്മാനിച്ചതെന്ന് ആരോപണം ഉയര്‍ന്നത്. സംഭവം വിവാദമായത്തോടെ യാണ് ചെയര്‍പേഴ്‌സന്റെ നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്. പണമട ങ്ങിയ കവര്‍ ചെയര്‍പേഴ്‌സന് തിരിച്ചു നല്‍കുന്നതിന്റെ കൂടുതല്‍ തെളിവുകളും ഇതിനിടെ കോ ണ്‍ഗ്രസ് എ വിഭാഗം കൗണ്‍സിലര്‍മാര്‍ പുറത്ത് വിട്ടിരുന്നു.