നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെ കൗണ്‍സില്‍ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തി വി ടാതെ പ്രതിപക്ഷ പ്രതിഷേധം. ഇതോടെ യുഡിഎഫ് അംഗങ്ങള്‍ അധ്യക്ഷ യുടെ ചേംമ്പറില്‍ കൗണ്‍സില്‍ യോഗം നടത്തി
കൊച്ചി: ഓണസമ്മാന വിവാദമുയര്‍ത്തി തൃക്കാക്കര നഗരസഭ കൗണ്‍സിലിന്റെ അടിയന്തര യോഗം തടസപ്പെടുത്തി പ്രതിപക്ഷം. നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെ കൗണ്‍സില്‍ യോഗം നടക്കേ ണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷ പ്രതിഷേധം. ഇതോടെ യുഡിഎഫ് അംഗങ്ങള്‍ അധ്യ ക്ഷയുടെ ചേംമ്പറില്‍ കൗണ്‍സില്‍ യോഗം നടത്തി. പൊലീസ് സംരക്ഷണത്തിലാണ് നഗരസഭാ അധ്യക്ഷ എത്തിയത്.
പണക്കിഴി വിവാദത്തില്‍ പ്രതിപക്ഷം കൗണ്‍സില്‍ ഹാളില്‍ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. തൃക്കാക്കരയില്‍ ഓണക്കോടി യോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സണ്‍ പണം നല്‍കിയെന്നാണ് പ്രതിപക്ഷ ആരോപണം. ഓണപ്പുടവയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് കവറില്‍ 10,000 രൂപ ചെയര്‍പേഴ്‌സണ്‍ നല്‍കിയെ ആരോപണം നിലവില്‍ വിജിലന്‍ അന്വേഷി ക്കുകയാണ്. പ്രതിപക്ഷ ആവശ്യപ്രകാരണമാണ് വിജിലന്‍സ് അന്വേഷണം ഏറ്റെടുത്തത്. എന്നാ ല്‍ സംഭവം അന്വേഷണത്തിലിരിക്കെയാണ് പ്രതിപക്ഷം നിരന്തരം കൗണ്‍സില്‍ യോഗം തടസ പ്പെടുത്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
അതേസമയം വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ കോണ്‍ഗ്രസ് ജില്ല കമ്മറ്റിയുടെ അന്വേഷണ റി പ്പോര്‍ട്ട് ഉടന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് ജില്ല നേതൃ ത്വ ത്തിന്റെ തീരുമാനം. പാര്‍ലമെന്ററി പാര്‍ട്ടിയുടെ നിര്‍ദ്ദേശം കൂടി കേട്ട ശേഷമേ അന്തിമ റിപ്പോര്‍ട്ട് കൈമാറുകയുള്ളു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എത്തുന്ന കൗണ്‍സിലര്‍മാരുടെ നിര്‍ദ്ദേശം കൂടി കേള്‍ക്കുമെന്ന് കമ്മിഷന്‍ അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.











