തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അടുത്ത വെ ള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്താന്‍ സൗദി അറേബ്യയിലെ ഇസ്ലാമിക കാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ശെയ്ഖ് നിര്‍ദേശം നല്‍കി
റിയാദ്: സൗദി അറേബ്യയില്‍ തബ്ലീഗ് ജമാഅത്തിനെ നിരോധിച്ചു.’ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്’ എന്ന് വിശേഷിപ്പിച്ചാണ് സൗദി അറേബ്യ രാജ്യത്ത് സംഘടന യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധ നം ഏര്‍പ്പെടുത്തിയത്.
തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളി കളില്‍ പ്രഭാഷണം നടത്താന്‍ സൗദി അറേബ്യയിലെ ഇസ്ലാമിക കാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ശെയ്ഖ് നിര്‍ദേശം നല്‍കിയതായും സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം ട്വിറ്റ റില്‍ അറിയിച്ചു.
തബ്ലീഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വഴിതെറ്റിയാണെന്നാണ് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കു ന്നത്. സംഘടനയുടെ പ്രവര്‍ത്തനം അപകടമാണെന്നും തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണെന്നും മന്ത്രാലയം പറഞ്ഞു. ഇത്തരം ഗ്രൂപ്പുകള്‍ സമൂഹത്തിന് ആപത്താണ്.തബ്ലീഗും ദഅ് വ ഗ്രൂപ്പും ഉള്‍പ്പെ ടെയുള്ള പക്ഷപാതപ രമായ ഗ്രൂപ്പുകളുമായുള്ള ബന്ധം സൗദി അറേബ്യയില്‍ നിരോധിച്ചിരിക്കുന്നുവെ ന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു സുന്നി ഇസ്ലാമിക മിഷനറി പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅ ത്ത്. 1926 ല്‍ ഇന്ത്യയിലാണ് തബ്ലീഗ് സ്ഥാപിതമായത്.