പ്രതികൂല സാഹചര്യത്തിലും ടിക്കറ്റ് വില്‍പ്പനയില്‍ നേട്ടം കൈവരിക്കാനായിട്ടുണ്ടെന്നാണ് ലോട്ടറി വകുപ്പിന്റെ വിലയിരുത്തല്‍. 36 ലക്ഷം ടിക്കറ്റു കളാണ് ഇതുവരെ അച്ചടിച്ചിരിക്കുന്ന തെന്ന് ലോട്ടറി വകുപ്പ് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 19നാണ് നറുക്കെടുപ്പ്.
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയില്‍ ഇതിനോടകം വില്‍പ്പന നടത്തി യത് 13ലക്ഷം ടിക്കറ്റുകള്‍. ജൂലൈ 22നായിരുന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ടിക്കറ്റ് പ്രകാശ നം ചെയ്തത്. പ്രതികൂല സാഹചര്യത്തിലും ടിക്കറ്റ് വില്‍പ്പനയില്‍ നേട്ടം കൈവരിക്കാനായിട്ടുണ്ടെ ന്നാണ് ലോട്ടറി വകുപ്പിന്റെ വിലയിരുത്തല്‍. 36 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ അച്ചടിച്ചിരിക്കുന്ന തെന്ന് ലോട്ടറി വകുപ്പ് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 19നാണ് നറുക്കെടുപ്പ്.
12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. തിരുവോണം ബമ്പര്‍ രണ്ടാം സ മ്മാനമായി 6 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും 2 പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേര്‍ക്ക് വീതം 12 പേര്‍ക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭി ക്കും.
അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒന്‍പതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേര്‍ക്ക് ലഭിക്കും.