തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ഉച്ചക്ക് രണ്ട് മണിക്ക് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നറുക്കെ ടുപ്പ് ഉദ്ഘാടനം ചെയ്യും.12 കോടി രൂപയാണ് തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സ മ്മാനം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ വിജയികളെ ഇന്നറിയാം. തി രുവനന്തപുരം ഗോര്‍ഖിഭവനില്‍ ഉച്ചക്ക് രണ്ട് മണിക്ക് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും.
300 രൂപയാണ് ഓണം ബംപര്‍ ടിക്കറ്റ് വില. 12 കോടി രൂപയാണ് തിരുവോണം ബംപര്‍ ഭാഗ്യക്കുറി യുടെ ഒന്നാംസമ്മാനം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന ത്തുകയാണ് ഇത്. 2019 മുതലാണ് ബംപര്‍ സമ്മാന തുക 12 കോടി രൂപയാക്കിയത്.
രണ്ടാം സമ്മാനമായി ആറു പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും തിരുവോണം ബംപര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍ പ്പനയാണ് ഉണ്ടായത്. ഭാഗ്യക്കുറി വകുപ്പിന് അ ച്ചടിക്കാനാവുന്ന പരമാവധി ടിക്കറ്റുകള്‍ അച്ചടിച്ചു എന്നതാണ് ഈ വര്‍ഷത്തെ ഓണം ബംപറിന്റെ പ്രത്യേകത. ഓണം ബംപറിന്റെ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 44 ലക്ഷം ടിക്കറ്റുകള്‍ ആണ് വിറ്റു പോ യത്.