തിരുവല്ലം സ്റ്റേഷനില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച കേസ് സിബിഐയ്ക്ക് കൈമാറാന്‍ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ച ഉത്ത രവിട്ടത്. കേസന്വേഷണം സിബിഐ ഏറ്റെ ടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും
തിരുവനന്തപുരം: തിരുവല്ലം സ്റ്റേഷനില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച കേസ് സിബിഐയ്ക്ക് കൈമാറാന്‍ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. കേസന്വേഷ ണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും. കേസ് സിബിഐയ്ക്ക് വിടണ മെന്ന് മരിച്ച സുരേഷിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
തിരുവല്ലത്ത് വച്ച് ദമ്പതികളെ ആക്രമിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്ന പരാതിയിലാണ് സു രേഷ് ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് അധികം വൈകാ തെ തന്നെ പ്രതിയായ സുരേഷ് ആശുപത്രിയില്‍ വെച്ച് മരിച്ചു. നെഞ്ച് വേദനയാണ് മരണകാരണമെ ന്നാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് മര്‍ദ്ദനമാണെന്നാരോപിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു.
സുരേഷിന്റെ മരണകാരണം ഹൃദയാഘാതമാണെങ്കിലും ശരീരത്തിലെ പന്ത്രണ്ട് ചതവുകള്‍ മര്‍ദനമേറ്റ താണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്നു പൊലീസു കാരെ സസ്പെന്റ് ചെയ്തിരുന്നു. രണ്ട് എസ്ഐമാര്‍ക്കും ഒരു ഗ്രേഡ് എസ്ഐക്കുമെതിരെയാണ് നടപടി. സിഐക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.
തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ്ഐ വിപിന്‍, ഗ്രേഡ് എസ്ഐ സജീവ്, വൈശാഖ് എന്നിവരെ യാണ് സസ്പെന്‍ഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിലെടുത്തപ്പോള്‍ നടപക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി.