തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു നല്‍കിയ എയര്‍പോര്‍ട്ട് അതോ റിറ്റി നടപടിക്കെതിരെ കേരളവും തൊഴിലാളി സംഘടനകളും നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. വസ്തുതകള്‍ പരി ശോധിച്ചാണ് എയര്‍പോര്‍ട്ട് കൈമാറ്റം ഹൈക്കോട തി ശരിവച്ചതെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു നല്‍കിയ എയര്‍പോര്‍ട്ട് അതോ റിറ്റി നടപടിക്കെതിരെ കേരളവും തൊഴിലാളി സംഘടനകളും നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോ ടതി. വസ്തുതകള്‍ പരിശോധിച്ചാണ് എയര്‍പോര്‍ട്ട് കൈമാറ്റം ഹൈക്കോടതി ശരിവച്ചതെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ലേലത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎസ്‌ഐഡിസി യാത്രികര്‍ക്കു 135 രൂപയാണ് മുന്നോ ട്ട് വെച്ചപ്പോള്‍ അദാനി ഗ്രൂപ്പ് 168 രൂപയാണ് വാഗ്ദാനം ചെയ്തതെന്നും അതിനാലാണ് കെ.എസ്.ഐ. ഡി.സി ലേലത്തില്‍ പിന്തള്ളപ്പെട്ടുപോയതെന്നുമുള്ള ഹൈക്കോടതി വിലയിരുത്തല്‍ സുപ്രീം കോട തി എടുത്തു പറഞ്ഞു. സ്വകാര്യ ഉടമസ്ഥത വരുന്നതോടെ സേവന വ്യവസ്ഥകള്‍ ബാധിക്കപ്പെടുമെ ന്ന തൊഴിലാളി യൂണിയനുകളുടെ ആശങ്കയും കോടതി തള്ളി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റു വിമാനത്താവളങ്ങളിലേക്കു മാറാം എന്ന നിര്‍ദേശം തൊഴിലാളികള്‍ക്കു മുന്നില്‍ ഉണ്ടായിരുന്നെന്ന് കോടതി പറഞ്ഞു.
2021 ഒക്ടോബര്‍ മുതല്‍ സ്വകാര്യ കമ്പനിയാണ് വിമാനത്താവളം നടത്തുന്നത്. അതുകൊണ്ടുതന്നെ ഹരജിയില്‍ ഇടപെടാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് കോടതി അറിയിച്ചു. അതേസമയം സ്ഥല ത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ വാദം നിലനില്‍ക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. സീനിയര്‍ അഭിഭാഷകനായ സി.യു സിങ്ങും സ്റ്റാഡിങ് കോണ്‍സല്‍ സി.കെ ശശി യുമാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി വവാദിച്ചത്.