കോര്‍പ്പറേഷന്‍ യോഗത്തില്‍ എല്‍ഡിഎഫ്-ബിജെപി സംഘര്‍ഷം. ബിജെപി അംഗങ്ങള്‍ ഡെപ്യുട്ടി മേയറെ കയ്യേറ്റം ചെയ്തതായി ഭരണപക്ഷം ആരോപിച്ചു.ബിജെപി കൗണ്‍സിലര്‍ ഗിരികുമാറിനെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ യോഗത്തില്‍ എല്‍ഡിഎഫ്-ബിജെപി സം ഘര്‍ഷം. ബിജെപി അംഗങ്ങള്‍ ഡെപ്യുട്ടി മേയറെ കയ്യേറ്റം ചെയ്തതായി ഭരണപക്ഷം ആരോപി ച്ചു.ബിജെപി കൗണ്‍സിലര്‍ ഗിരികുമാറിനെ സസ്പെന്‍ഡ് ചെയ്തു.
കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ബിജെപി യോഗത്തില്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. അജണ്ടയില്‍ ഇല്ലാത്ത വിഷ യമാണ് അത് എന്ന് ഭരണകക്ഷി നിലപാട് എടുത്തതോടെ വാക്കുതര്‍ക്കം തുടങ്ങി. പിന്നീടത് സംഘ ര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
കോര്‍പ്പറേഷന്‍ ഓഫീസില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരും ബിജെപി കൗണ്‍സിലര്‍മാരും പ്രതി ഷേധിക്കുകയാണ്. രാത്രിയിലും കോര്‍പ്പറേഷനി ല്‍ തങ്ങാനാണ് ബിജെപി കൗണ്‍സിലര്‍മാരുടെ തീരുമാനം. നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കും വരെ പ്രതിഷേധം തുടരുമെന്ന് ബിജെപി അറിയിച്ചു.
സോണല്‍ ഓഫീസ് അഴിമതിയില്‍ ആവശ്യമായ എല്ലാ നടപടികളും നഗരസഭ എടുത്തിട്ടുണ്ട് എന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. മുഴുവന്‍ സോണല്‍ ഓഫീസുകളിലും പരിശോധന നടത്തുന്നു ണ്ട്. ഡെപ്യുട്ടി മേയറെ കയ്യേറ്റം ചെയ്തതില്‍ അദ്ദേഹം പൊലീസിന് പരാതി നല്‍കും. ബിജെപി അം ഗങ്ങള്‍ ഡെപ്യൂട്ടി മേയറുടെ അമ്മയെ പോലും മോശമായി പറഞ്ഞ് അവഹേളിച്ചു എന്നും മേയര്‍ പറഞ്ഞു.