പുതിയ സാഹചര്യം കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ മാനദ ണ്ഡങ്ങള്‍ കടുപ്പിക്കുകയും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ഓഗസ്റ്റ് 30 മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. തിങ്കള്‍ മുതല്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. വാര്‍ ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഞായറാഴ്ച കര്‍ഫ്യൂ ഇപ്പോള്‍ തന്നെയുണ്ടെന്നും പ്രതിവാര രോഗബാധാ – ജനസംഖ്യാ അനുപാതം (ഡബ്ല്യുപിആര്‍) ഏഴില്‍ കൂടുതലുള്ള പ്രദേ ശങ്ങളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മു ഖ്യമന്ത്രി അറിയിച്ചു. പുതിയ സാഹചര്യം കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ മാനദ ണ്ഡങ്ങള്‍ കടുപ്പിക്കുകയും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ഡബ്ല്യുപിആര്‍ എട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടു ത്തി യിരുന്നത്. പൊലിസ് നിരീക്ഷണം ശക്തിപ്പെടു ത്തും. രോഗ വ്യാപനം തടയുന്നത് സംബന്ധിച്ച് ആ ലോചിക്കാന്‍ ബുധനാഴ്ച യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്നത്തെ സ്ഥിതിയും സവി ഷേതകളും വിലയിരുത്തി മുന്നോട്ടു പോകാനുള്ള തന്ത്രം ആവിഷ്‌കരിക്കാന്‍ വിദഗ്ധരെ പങ്കെടു പ്പിച്ചായിരിക്കും യോഗം ചേരുക.എല്ലാ മെ ഡിക്കല്‍ കോളജുകളിലെയും കോവിഡ് ചികിത്സാനു ഭവമുള്ള പ്രധാന ഡോക്ടര്‍മാര്‍, ചികിത്സാ പരിചയമുള്ള സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, രാജ്യ ത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍, ആരോഗ്യ വിദഗ്ദ്ധര്‍ എന്നിവരെ ആ യോഗത്തില്‍ പങ്കെടു പ്പിക്കും.
കേരളത്തില്‍ ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയത് മൂലം കോവിഡ് കേസുകള്‍ വര്‍ധിച്ചെന്നും ഈ സാഹചര്യം മുന്‍കൂട്ട് കണ്ട് ചികിത്സാ സൗകര്യം ശക്തമാക്കി.സാമൂഹിക പ്രതിരോധ ശേഷി സമീപ കാലത്ത് തന്നെ ആര്‍ജിക്കാനാവും എന്നാണ് പ്രതീക്ഷയെന്നും ജനസംഖ്യ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ നല്‍കുന്നത് കേരളത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.