കാല്‍നടക്കാര്‍ക്കുള്ള സൗകര്യങ്ങളും റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക
അബുദാബി : തലസ്ഥാന നഗരിയുടെ മുഖമുദ്രകളിലൊന്നായ മക്താ പാലം നവീകരത്തിന് ഒരുങ്ങുന്നു. അറുപതു വര്‍ഷത്തോളം പഴക്കം ചെന്ന പാലത്തിന് അറ്റകുറ്റപണികളും നവീകരണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക.
ആര്‍ച്ച് പാലമായ മക്ത അബുദാബിയുടെ രാത്രിക്കാഴ്ചകളില്‍ മനോഹാരിത തീര്‍ക്കുന്ന വിരുന്നുകളിലൊന്നാണ്. ഏഴു മാസമാണ് പാലം നവീകരണത്തിനുള്ള സമയം
മക്ത പാലത്തിലൂടെയാണ് അല്‍ ഐന്‍, മുസഫ, മുഹമദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്ര. പാലം നവീകരണത്തിന് വേണ്ടി ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.