വീട്ടില്‍ മുതിര്‍ന്ന പൗരന്മാര്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ വീടിനകത്തും മാസ്‌ക് ധരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തനിച്ച് കാറോടിച്ച് പോകുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ഇല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങരുതെന്നും കോടതി നിര്‍ദേശിച്ചു.
ന്യുഡെല്‍ഹി : കാറില്‍ തനിച്ച് സഞ്ചരിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമെന്ന് ഡെല്‍ഹി ഹൈ ക്കോടതി ഉത്തരവിറക്കി. ഡെല്‍ഹി പൊതുയി ടങ്ങളിലെല്ലാം മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് സുരക്ഷാ കവചമെന്നും ഹൈക്കോടതി വ്യക്തമാക്കി. വീട്ടില്‍ മുതിര്‍ന്ന പൗരന്മാര്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ വീടിനകത്തും മാസ്‌ക് ധരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തനിച്ച് കാറോടിച്ച് പോ കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ഇല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങരുതെന്നും കോടതി നിര്‍ദേശിച്ചു.
ഒറ്റയ്ക്കു വാഹനമോടിക്കുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനു പിഴ ചുമത്തിയ കേസ് പരിഗണി ക്കുന്നതിനിടെ ജഡ്ജി പ്രതിഭ എം.സിങ് ആണു നിലപാടു വ്യക്തമാക്കിയത്. 500 രൂപ പിഴ യടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെതിരെ അഭിഭാഷകന്‍ സൗരഭ് ശര്‍മയാണു കോടതിയെ സമീപിച്ചത്. ‘നിങ്ങള്‍ കാറില്‍ തനിച്ചാണെങ്കിലും മാസ്‌ക് ധരിക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നത്? അതു നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്കാണ്. കോവിഡ് പ്രതിസന്ധി കൂടുയാണ്. വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും മാസ്‌ക് ധരിക്കണം’ കോടതി വ്യക്തമാക്കി.
ട്രാഫിക് സിഗ്‌നലില്‍ കാര്‍ നിര്‍ത്തുമ്പോള്‍, ഡ്രൈവര്‍മാര്‍ പലപ്പോഴും അവരുടെ വിന്‍ഡോ ഗ്ലാസ് താഴ്ത്താറുണ്ട്. കൊറോണ വൈറസ് പോലുള്ള പകര്‍ച്ചവ്യാധിക്ക് എവിടെനിന്നും എപ്പോള്‍ വേണമെ ങ്കിലും രോഗം പരത്താനാവുമെന്നും കോടതി വിശദീകരിച്ചു.