തദ്ദേശഭരണ സ്ഥാപനങ്ങളിലെ 32 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 16 ഇടത്ത് വിജയിച്ചു.13 വാര്‍ഡുകളില്‍ യുഡിഎഫും ഒരിടത്ത് ബിജെ പിയും വിജയിച്ചപ്പോള്‍ ഒരു വാര്‍ ഡില്‍ സിപിഎം വിമതനും വിജയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലെ 32 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 16 ഇടത്ത് വിജയിച്ചു.13 വാര്‍ഡുകളില്‍ യുഡിഎഫും ഒരിടത്ത് ബി ജെപിയും വിജയിച്ചപ്പോള്‍ ഒരു വാര്‍ഡില്‍ സിപിഎം വിമതനും വിജയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വെട്ടുകാട് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി ക്ലൈനസ് റൊസാരി യോ വിജയിച്ചു. 1490 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ ബെര്‍ബി ഫെര്‍ണാണ്ടസിനെ പരാജയപ്പെടുത്തി യത്.അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ആര്‍എസ്പി മുന്‍ സംസ്ഥാന കമ്മിറ്റി അംഗം എം പോള്‍ ആയി രുന്നു ബിജെപി സ്ഥാനാര്‍ഥി. സിപിഎം കൗണ്‍സിലറായിരുന്ന സാബു ജോസ് കോവിഡ് ബാധിച്ച് മരിച്ച തിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
പാലക്കാട് എരുമയൂര്‍ ഒന്നാം വാര്‍ഡില്‍ സിപിഎം വിമതന്‍ ജെ അമീര്‍ വിജയിച്ചു. സിപിഎം മുന്‍ ബ്രാ ഞ്ച് സെക്രട്ടറിയാണ് ഇദ്ദേഹം.യുഡിഎഫ് സിറ്റിങ് സീറ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേ ക്ക് പിന്തള്ളപ്പെട്ടു. 337 വോട്ടിനാണ് അമീറിന്റെ വിജയം. പാലക്കാട് തരൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് തോട്ടുംപള്ളയില്‍ ഇടതുമുന്ന ണി നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ത്ഥി എം സന്ധ്യയാണ് വിജയിച്ചത്.
പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ (കര്‍ക്കിടകചാല്‍) സിപിഎം സ്ഥാനാ ര്‍ത്ഥി കെ അശോകന്‍ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി കെ നാരായണന്‍, ബിജെപി സ്ഥാനാര്‍ ത്ഥി സി കെ ശംഖുരാജ് എന്നിവരെയാണ് തോല്‍പ്പിച്ചത്. അശോകന്‍ സിപിഎം വിടാനാംകുറുശ്ശി ലോക്ക ല്‍ കമ്മിറ്റി അംഗമാണ്.
കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്ത് കളരിപ്പടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് ഇടതുമുന്നണി പിടിച്ചെടുത്തു.സിപിഎമ്മിലെ വി ജി അനില്‍കു മാര്‍, യുഡിഎഫിലെ സുനീഷ് കോ ട്ടശേരിലെ 338 വോട്ടിനാണ് പരാജയപ്പെടുത്തിയത്.കാണക്കാരി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ ഗ്രസ് പ്രതിനിധിയുമായിരുന്ന ബിനോയി ചെറിയാന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേ ണ്ടിവന്നത്. 200 വോട്ടുകളുടെ ഭുരിപക്ഷത്തിനായിരുന്നു കഴിഞ്ഞതവണ ബിനോയ് ചെറിയാന്റ വിജ യം.എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എ കെ അനില്‍കുമാറും മത്സരിച്ചു. നിലവില്‍ എല്‍ഡിഎഫ് ഭര ണമാണ് കാണക്കാരി പഞ്ചായത്തില്‍. തെരഞ്ഞെടുപ്പു ഫലം ഭരണ ത്തെ ബാധിക്കില്ല.
കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാ ര്‍ത്ഥി ആദര്‍ശ് ജോസഫ് വിജയിച്ചു.കോണ്‍ഗ്രസിലെ സുനേഷ് ജോസഫിനെ 3 വോട്ടിനാണ് പരാജയപ്പെ ടുത്തിയത്. ഇആര്‍ ലജീഷ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചു.പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലി ന്റോ ജോസഫ് എംഎല്‍എയായതോടെ രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടു പ്പ്.എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ 14 അംഗ ഭരണ സമിതിയില്‍ എല്‍ഡി എഫ് എട്ട്, യുഡിഎഫ് അഞ്ച് എന്നി ങ്ങനെയാണ് കക്ഷിനില.
ഇടുക്കി ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ സിപിഎം സിറ്റിങ്ങ് സീറ്റ് ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ത്ഥി ശിന്താമണി കാമരാജ് ഒരു വോട്ടിന് വിജയിച്ചു. ശ്രീ ദേവി രാജമുത്തു (സിപിഎം)വിനെയാ ണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിലെ ചന്ദ്ര പരമശിവന്‍ മൂന്നാം സ്ഥാനത്തായി.സിപിഎം അംഗം ഉത്തമ്മാള്‍ ചിന്നസ്വാമി അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തില്‍ 15ാം വളളിയോത്ത് വാര്‍ഡിലേക്ക് നടന്ന ഉപതെര ഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ ഒഎം ശശീന്ദ്രന്‍ വിജയിച്ചു. 530 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജ യം. കെ വി പുഷ്പരാജനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.എന്‍ഡിഎയുടെ എംസി കരുണാകരനും മത്സരിച്ചു. മുസ്ലിം ലീഗ് അംഗം ഇ ഗംഗാധരന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഏരുവേശ്ശി പഞ്ചായത്ത് കൊക്കമുള്ള് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് എല്‍ ഡിഎഫ് പിടിച്ചെടുത്തു.എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോയി ജോ ണ്‍ കെ 126 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ലൂക്കോസ് തൊട്ടിയിലിനെയാണ് പരാജ യപ്പെടുത്തിയത്. സിപിഎമ്മിന്റെ ഈ വാര്‍ഡ് 2010- ലാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.
കോട്ടയം മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജാണ് വിജയി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ബെന്നി ജോസഫി (സി പിഎം)നെയാണ് പരാജയപ്പെടുത്തിയത്.
മലപ്പുറം തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.യുഡിഎഫിലെ സജീസ് അല്ലേക്കാടന്‍ 106 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി സാഹിറിനെയാണ് പരാജയപ്പെടുത്തിയത്.
പാലക്കാട് എരുത്തേമ്പതി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മൂങ്കില്‍മടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ പി രമേഷ്‌കുമാര്‍ വിജയിച്ചു.രാമരാജ് (കോണ്‍ഗ്ര സ്),എന്‍ നാഗമുത്തു (ബിജെപി) എന്നിവരാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. സിപിഎം അംഗം തങ്കരാജ് കോവിഡ് ബാധിച്ച് മരിച്ച തിനെ തുടര്‍ന്നായിരുന്നു വോട്ടെടുപ്പ് വേണ്ടി വന്നത്. കുഴല്‍മന്ദം ബ്ലോക്ക് ചുങ്കമന്ദം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ സോമദാസ് വിജയിച്ചു. സിപിഎം മാത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ്. പി കലാധരന്‍ (കോണ്‍ഗ്രസ്), ബി ബിനോജ് (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ത്ഥികള്‍.
കൊല്ലം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടുവാര്‍ഡുകളിലും യുഡിഎഫ് വിജയിച്ചു. ചിതറ പഞ്ചായത്തിലെ സത്യമംഗലം വാര്‍ഡ് കോണ്‍ഗ്രസിലെ എസ് ആശ 14 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ രത്‌നമണി 172 വോട്ടിന് വിജയിച്ച വാര്‍ഡില്‍ ഇക്കുറി കഷ്ടിച്ചാണ് വിജയം.
തേവലക്കര പഞ്ചായത്തിലെ നടുവിലക്കര മൂന്നാംവാര്‍ഡില്‍ യുഡിഎഫിലെ പ്രദീപ് കുമാര്‍ (ആര്‍എസ്പി) 317 വോട്ടിന് വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു. ഇവിടെ എല്‍ഡിഎഫ് രണ്ടാമതായി. അവധിയെടുക്കാതെ വിദേശത്ത് പോയതിനെ തുടര്‍ന്ന് ബിജെപി അംഗം മനോജ്കുമാറിനെ അയോഗ്യനാക്കിയതോടെയാണ് ഇവിടെ ഒഴിവ് വന്നത്.
തിരുവനന്തപുരം വിതുര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഇടതുമുന്നണി വിജയിച്ചു. മലപ്പുറം കാലടി പഞ്ചായത്തിലെ ചാലപ്പുറം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം രജിത 282 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
തൃശൂര്‍ ഇരിങ്ങാലക്കുട ചാലാംപാടം ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയി ച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മിനി ചാക്കോള 151 വോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ നഗരസഭ ഭരണം യുഡിഎഫ് നിലനിര്‍ത്തി. ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫിനും എല്‍ഡിഎഫിനും അംഗബ ലം തുല്യമായതിനാല്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഭരണം പിടിക്കാന്‍ ഇരുകൂട്ടര്‍ക്കും നിര്‍ണായകമായിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മൂന്നിടത്തും ഇടതുമുന്നണി വിജയിച്ചു. മൂന്ന് സിറ്റിങ് സീറ്റുകളും സിപിഎം നിലനിര്‍ത്തി.കോഴിക്കോട് ജില്ല യിലെ നന്‍മണ്ട ഡിവിഷനില്‍ സിപി എമ്മിന്റെ റസിയ തോട്ടായി 6766 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ കെ ജമീലയെ തോല്‍പ്പിച്ചു.കാനത്തില്‍ ജമീല കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ആലപ്പുഴ ജില്ലയിലെ അരൂര്‍ ഡിവിഷനില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥി അനന്തു രമേശന്‍ അയ്യായി രത്തിനടുത്ത് വോട്ടുകള്‍ക്കാണ് വിജയിച്ചത്. കെ എസ് ദലീമ നിയമ സഭയിലേക്ക് വിജയിച്ചതിനെ തുട ര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. പാലക്കാട് ശ്രീകൃഷ്ണപുരം ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ സിപിഎം നേതാവ് കെ ശ്രീധരന്‍ മാസ്റ്റര്‍ കോണ്‍ഗ്രസിലെ പി ഗിരീശനെ 9270 വോട്ടുകള്‍ക്കാണ് പരാജയ പ്പെടുത്തി യത്. കെ പ്രേംകുമാര്‍ എംഎല്‍എ ആയതിനെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.