കേരളത്തിലെ ആദ്യകാല ക്യാന്‍സര്‍ ചികിത്സകരില്‍ ഒരാളാണ് ഡോ.സിപി മാത്യു.സിദ്ധ, ആയൂര്‍ വ്വേ ദം,ഹോമിയോപ്പതി ലാടവൈദ്യം സമന്വയിപ്പിച്ച് ചികിത്സ നടത്തിയ അലോപ്പതി ഡോക്ടറാണ് വിട പറഞ്ഞത്
കോട്ടയം: ക്യാന്‍സര്‍ സംയോജിത ചികിത്സയുടെ ഉപജ്ഞാതാവ് ഡോ. സിപി മാത്യു അന്തരിച്ചു. 92ാം വ യസിലാണ് അന്ത്യം.കോട്ടയം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍ സിപ്പലും ഓങ്കോളജി വിഭാഗം മേധാവി യുമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ക്യാന്‍സര്‍ ചികിത്സകരില്‍ ഒരാളാണ് അദ്ദേഹം. തിരുവനന്തപുരം, കോട്ടയം,കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ സേവനമനുഷ്ഠിച്ചിട്ടു ണ്ട്.സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ചങ്ങനാശേരി തുരുത്തിയിലെ സ്വവസതിയില്‍.
ക്യാന്‍സര്‍ ചികിത്സയില്‍ രോഗശമനത്തിന് സിദ്ധവൈദ്യത്തിനുള്ള കഴിവ് അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ ഷിക്കുകയും അതേപ്പറ്റി കൂടുതല്‍ പഠനം നടത്തുകയും ക്യാന്‍സര്‍ ചികിത്സയില്‍ സിദ്ധവൈദ്യത്തെ അ വലംബിക്കുകയും അദ്ദേഹം ചെയ്തിട്ടുണ്ട്.
ചങ്ങനാശ്ശേരി തുരുത്തിയിലെ ചിറക്കടവില്‍ ഗൃഹത്തില്‍ സി.എം. പോളിന്റെയും കാതറൈന്റെയും പുത്ര നായി 1929 സെപ്തംബര്‍ 7ന് ജനിച്ചു. ഇന്റര്‍മീഡിയറ്റ് പഠന ശേഷം തിരു-കൊച്ചി സംസ്ഥാനത്തു നിന്നുമു ള്ള 6 സീറ്റില്‍ ഒരു സീറ്റ് നേടി 1949 ആഗസ്റ്റില്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് ചേ ര്‍ന്നു. 100 വിദ്യാര്‍ത്ഥികളില്‍ ഒരു വിഷയത്തിലും തോല്‍ക്കാതെയും ഒരു വര്‍ഷവും നഷ്ടപ്പെടുത്താതെ യും ജയിച്ച 5 പേരില്‍ ഒരാളായി എം.ബി.ബി.എസ് ബിരുദധാരിയായി.
തൃശൂര്‍ സിവില്‍ ആശുപത്രി, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നി വിടങ്ങളില്‍ സേവനം അനുഷ്ടിച്ച ശേഷം റേഡിയോളജിയില്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്തു.1960 മുതല്‍ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ ഓങ്കോളജിസ്റ്റായി സേവനം അനുഷ്ഠിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂപ്രണ്ടായി പ്രവേശിച്ച് വൈസ് പ്രിന്‍സിപ്പലായി 1986ല്‍ വിരമിച്ചു.
ആധുനിക വൈദ്യശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രാചീനമായ വൈദ്യശാസ്ത്രശാഖകളെയും ഹോ മിയോപ്പതിയെയും അവഗണിക്കുകയോ തള്ളിപ്പറയുകയോ ചെയ്യുമ്പോള്‍ ഡോ. സി. പി. മാത്യു മറിച്ചാ യിരുന്നു. അദ്ദേഹം അവയെ എല്ലാം പ്രയോജനപ്പെടുത്തിയിരുന്നു. ക്യാന്‍സര്‍ ചികിത്സയില്‍ രോഗ ശമനത്തിന് സിദ്ധവൈദ്യത്തിനുള്ള കഴിവ് അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും അതേപ്പറ്റി കൂടുതല്‍ പഠനം നടത്തുകയും ക്യാന്‍സര്‍ ചികിത്സയില്‍ സിദ്ധവൈദ്യത്തെ അവലംബിക്കുകയും അദ്ദേഹം ചെയ്തിട്ടുണ്ട്.