ഡി.എം.കെയില്‍ നിന്നും 25 കോടി വാങ്ങിയാണ് സി.പി.എം മുന്നണിയില്‍ ചേര്‍ന്നതെന്നും റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമമുണ്ടെന്നും കമല്‍ ഹാസന്‍
കോയമ്പത്തൂര്‍: സിപിഎം പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്നാട്ടില്‍ ഡിഎംകെ മുന്ന ണിയില്‍ ചേര്‍ന്നതെന്ന് ഗുരുതര ആരോപണ ങ്ങളുമായി മക്കള്‍ നീതി മയ്യം പ്രസിഡന്റും നടനു മായ കമല്‍ ഹാസന്‍. ഡിഎംകെയില്‍ നിന്ന് തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപയാണ് കൈപ്പറ്റിയെന്നും ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. നിരവധി തവണ ഇടത് പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വിലകുറച്ചുകണ്ടുവെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
ഡി.എം.കെയില്‍ നിന്നും 25 കോടി വാങ്ങിയാണ് സി.പി.എം മുന്നണിയില്‍ ചേര്‍ന്നതെന്നും റൊട്ടി യും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമമുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു. സ്റ്റാലിന്‍ വിശ്വസിക്കാന്‍ കഴിയാത്തയാ ളാണെ ന്നും കമല്‍ ഹാസന്‍ വിമര്‍ശിച്ചു. ഭരണം തിരിയുന്നിടത്തേക്ക് അവര്‍ തിരിയും. തോളിലെ തോര്‍ത്തിന്റെ നിറം മാറും. ഒരു ദ്രാവിഡ മുന്നണിയ്ക്കൊപ്പവും ഉണ്ടാവില്ല. മക്കള്‍ നീതി മയ്യം കാലത്തിന്റെ ആവശ്യമെന്നും കമല്‍ കൂട്ടിച്ചേ ര്‍ത്തു.
കേരളത്തിലെ പോലെയല്ല തമിഴ്നാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഇവിടെ പരസ്യമായി കോടികള്‍ വാങ്ങി യാണ് സിപിഎം മുന്നണിയില്‍ ചേര്‍ന്നത്.ഫണ്ടിംഗ് എന്ന് പറഞ്ഞാലും യോജിക്കാന്‍ ബുദ്ധി മുട്ടുണ്ട്. ഇസത്തില്‍ മുറുകെ പിടിച്ചാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. മിതവാദം കമ്മ്യൂണിസത്തോളം തന്നെ പ്രധാനമാണ്. മക്കള്‍ നീതിമയ്യം ഇല്ലാതെ ഇന്ന് തമിഴ് രാഷ്ട്രീ യം ഇല്ല എന്നും അദ്ദേഹം പ്രതികരിച്ചു.
നേരത്തേ കേരള സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി കമല്‍ ഹാസന്‍ പലകുറി രംഗത്ത് വന്നിരുന്നു. കോയമ്പ ത്തൂര്‍ സൗത്ത് മണ്ഡലത്തിലാണ് ഇക്കുറി കമല്‍ ഹാസന്‍ ജനവിധി തേടുന്നത്. മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസനും കോണ്‍ഗ്രസിന്റെ മയൂരി ജയകുമാറുമാണ് കമല്‍ ഹാസന്റെ എതിരാളികള്‍.