ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും മെയ് 17 വരെ ലോക്ഡൗണ്‍ നീട്ടി. തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കും. 24 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലും ഉത്തര്‍പ്ര ദേശിലും ലോക്ക്ഡൗണ്‍ നീട്ടി. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും മെയ് 17 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. നേരത്തെ മെയ് 10 വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പടുത്തിയിരുന്നത്. കൊറോണ കേസു കള്‍ കുത്തനെ ഉയരുന്നത് തടയാന്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് നേര ത്തെ അലഹബാദ് ഹൈക്കോടതി സര്‍ക്കാ രിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കും. 24 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കും. അടിയന്തര ആവശ്യക്കാരെ മാത്ര മേ തമിഴ്‌നാട് അതിര്‍ത്തി വഴി കടത്തിവിടൂ. കേരള തമിഴ്‌നാട് അിര്‍ത്തിയില്‍ പരിശോധന ശക്തമാ ക്കി. കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ അധികവും റദ്ദാക്കി. വിമാന സര്‍വീ സിന് മാറ്റമില്ല. സിനിമാ സീരിയില്‍ ഷൂട്ടിങിന് ഉള്‍പ്പടെ വിലക്കുണ്ട്.
രാജ്യത്ത് പതിനൊന്നിലധികം സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിന് പുറമേ ഡല്‍ഹി, ഹരിയാന, ബിഹാര്‍, യുപി, ഒഡീഷ, രാജസ്ഥാന്‍, കര്‍ണാടക, ഝാര്‍ ഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ നേരത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളില്‍ രാത്രികാല, വാരാന്ത്യ കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്.