ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കവെ പാളത്തിലേക്ക് വീണ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. മംഗളൂരു വിലെ സ്വകാര്യ ആശുപത്രി ഡോക്ടറായ കെ സിദ്ധാര്‍ഥ് (24) ആണ് മരിച്ചത്.
കാസര്‍കോട് : ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കവെ പാളത്തിലേക്ക് വീണ് യുവ ഡോക്ടര്‍ക്ക് ദാരുണാ ന്ത്യം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ഡോക്ടറായ കെ സിദ്ധാ ര്‍ഥ് (24) ആണ് മരിച്ചത്. തമിഴ്നാട് ചിദംബരം സ്വദേശിയാണ്.
ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ചായ കുടിക്കാന്‍ പുറത്തിറങ്ങിയതാണ്.ട്രെയിന്‍ നീങ്ങുന്നതു ക ണ്ട് തിരിച്ച് ഓടിക്കയറുന്നതിനിടെ പാളത്തിലേക്ക് തെന്നിവീഴുകയായി രുന്നു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച വൈകുന്നേരം 5.30ഓടെയാണ് അപകടം. മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റിലെ യാത്രക്കാരനായിരുന്നു.
മംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് പോകുകയായിരുന്നു. സിദ്ധാര്‍ഥ് പാളത്തില്‍ വീണത് കണ്ട യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. കാസര്‍കോട് ആര്‍പിഎഫ് ഉദ്യോഗസ്ഥരും റെയില്‍വേ പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.