പ്രതി കുറ്റസമ്മതം നടത്തിയോ എന്നത് ഇപ്പോള്‍ പറയാനാവില്ലെന്നും കൃത്യത്തിന് പി ന്നില്‍ ഒരാള്‍ മാത്രമോ എന്നതും ഇനി ഉറപ്പിക്കണം എന്നും ഡിജിപി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു
ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിന് തീവ്രവാദ ബന്ധമുണ്ടോ യെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. പ്രതി കുറ്റസമ്മതം നട ത്തിയോയെന്നത് ഇപ്പോള്‍ പറയാനാവില്ലെന്നും കൃത്യത്തിന് പിന്നില്‍ ഒരാള്‍ മാത്രമോ എന്നതും ഇനി ഉറ പ്പിക്കണം എന്നും ഡിജി പി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഫൊറന്‍സിക് വിദഗ്ധര്‍ അടങ്ങുന്ന സംഘം വിശദമായ വൈദ്യപരിശോധന നട ത്തുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷഹറുഖ് സെയ്ഫി യെ ചോദ്യം ചെയ്യും. കൃത്യത്തിന് പിന്നി ല്‍ ഒരാള്‍ മത്രമാണോ എന്നതും ഇനി ഉറപ്പിക്കണമെന്നും ഊഹാപോഹങ്ങളിലല്ല, വസ്തുതകളില്‍ ഊന്നി യാണ് അന്വേഷണ മെന്നും ഡിജിപി വ്യക്തമാക്കി.
സംയുക്ത നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാനായത്. കേരളത്തിലെ പ്രത്യേക അന്വേഷണ സം ഘം, കേന്ദ്ര ഏജന്‍സികള്‍, മഹാരാഷ്ട്ര പൊലീസ് തുടങ്ങിയവ സംയുക്തമായി നടത്തിയ നീക്കമാണ്. പ്ര തിയെക്കുറിച്ച് നിരവധി സൂചനകള്‍ കിട്ടി. അതനുസരിച്ച് മുന്നോട്ടുപോകാനായി. വളരെ പെട്ടെന്നു തന്നെ പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് ഡിജിപി പറഞ്ഞു.
അതേസമയം, ഷഹറൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ശരീരത്തില്‍ പൊള്ളലേറ്റിനാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാകും കോടതിയില്‍ ഹാജ രാക്കുക. രാവിലെ മുതല്‍ നടത്തിയ പ്രാഥമിക ചോദ്യം ചെയ്തതില്‍ നിന്ന് കേരളം വിട്ടത് അജ്മേറിലേക്കു ള്ള മരുസാഗര്‍ എക്സ്പ്രസില്‍ കണ്ണൂരില്‍നിന്നാണെന്ന് ഷാറൂഖ് മൊഴി നല്‍കി.
പുലര്‍ച്ചെ 1.40ന് കണ്ണൂര്‍ സ്റ്റേഷന്‍വിട്ട ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ ടിക്കറ്റെടുക്കാതെയായി രുന്നു യാത്ര. കേരളത്തെക്കുറിച്ചുണ്ടായിരുന്നത് കേട്ടറിവ് മാത്രമാണെന്നുമാണ് മൊഴി. എന്നാല്‍ ഷാറൂഖി ന്റെ മൊഴികള്‍ പലതും നുണയെന്ന നിഗമനത്തിലാണ് പൊലീസ്.