പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. കവര്‍ച്ചയ്ക്ക് പിന്നില്‍ കുപ്രസിദ്ധ മോഷ്ടാവ് അഗ്‌സര്‍ ബാഷയെന്ന് പൊലീസ് സംശയിക്കുന്നു
തിരുവനന്തപുരം: മൂന്ന് സ്ത്രീകളെ ബോധരഹിതരാക്കി നിസാമുദ്ദീന്‍- തിരുവനന്തപുരം ട്രെയിനില്‍ വന്‍ കവര്‍ച്ച. കവര്‍ച്ചയ്ക്ക് പിന്നിലെ പ്രതി യെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന. പ്രതിയെന്ന് സംശ യിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. കവര്‍ച്ചയ്ക്ക് പിന്നില്‍ കുപ്രസിദ്ധ മോഷ്ടാവ് അഗ്‌സ ര്‍ ബാഷയെന്ന് പൊലീസ് സംശയിക്കുന്നു. ഇയാള്‍ ട്രെയിനില്‍ ഒപ്പം ഉണ്ടായിരുന്നെന്ന് കവര്‍ച്ചയ്ക്കിര യായ വിജയലക്ഷ്മി തിരിച്ചറിഞ്ഞു.
തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകള്‍ അഞ്ജലിയേയും ആലുവ സ്വദേശിയായ കൗ സല്യ എന്നിവരെയാണ് ബോധം കെടുത്തി കവര്‍ച്ചയ്ക്ക് ഇരക ളാക്കിയത്. ഇവരെ തിരുവനന്തപുര ത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്ത് പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.ട്രെയിന്‍ തിരുവനന്തപുരത്ത് എ ത്തിയപ്പോള്‍ മൂവരേയും ബോധരഹിതരായി ട്രെയിനില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അമ്മയും മകളും ഒരു ബോഗിയിലും ആലുവ സ്വദേശിയായ സ്ത്രീ മറ്റൊരു ബോഗിയിലുമാണ് കിട ന്നിരുന്നത്.
തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇരുവരേയും തൈക്കാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികി ത്സ നല്‍കി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം രാജലക്ഷ്മിയ്ക്ക് ബോധം തെളിഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ച പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും കാണാതായെന്ന് മനസിലായത്. നിസ്സാമുദ്ദീനില്‍ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയാ യിരുന്നു അമ്മയും മകളും.
മയക്കുമരുന്ന കലര്‍ത്തിയ ഭക്ഷണം മനപ്പൂര്‍വം നല്‍കിയ ശേഷമായിരിക്കാം മോഷണം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. രാജലക്ഷ്മിയും മകളും കായംകുളം റെയില്‍വേസ്റ്റഷനിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. കൗസല്യ ആലുവയിലും. ബോധരഹിതരായി കിടന്നതിനാല്‍ മൂവരും തിരു വനന്തപുരത്ത് എത്തുകയായിരുന്നു.
വിശദമായ മൊഴി രേഖപ്പെടുത്താനുള്ള ആരോഗ്യാവസ്ഥയിലല്ല മൂന്ന് പേരുമെന്നാണ് പൊലീസ് പറ യുന്നത്. അബോധവാസ്ഥയിലായ വിജയ കുമാരിയുടെ കമ്മലടക്കം മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്. ബോധം നശിക്കാനുളള സ്പ്രയോ മരുന്നോ നല്‍കിയ ശേഷമാണ് കവര്‍ച്ച നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. തീവണ്ടിയിലെ എസ് 1, എസ് 2 കോച്ചുകളിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.











