ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി : കോവിഡ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് 500ലേറെ പേരെ പങ്കെടുപ്പിച്ച് രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള തീരുമാനത്തില്‍ സര്‍ക്കാരിന്റെ വിശദീകര ണം തേടി ഹൈക്കോടതി. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാ ണ് ഉചിതമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എണ്ണം കുറയ്ക്കാന്‍ ആകുമോ എന്നതടക്കമുള്ള കാര്യങ്ങ ളില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
തിരുവനന്തപുരത്ത് 500 പേരെ വെച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍ തീ രുമാനത്തിലാണ് ഹൈക്കോടതി ഇടപെട്ടത്. ഇത്രയും ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നട ത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ നടപടി കോവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ട റിക്കും ദുരന്തനിവാരണ അതോറിറ്റിക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ ജിക്കാരുടെ ആവശ്യം. തൃശൂരിലെ ചികില്‍സാ നീതി സംഘടന ജനറല്‍ സെക്രട്ടറി ഡോ. കെ.ജെ പ്രിന്‍സാണ് ഹര്‍ജി നല്‍കിയത്.