ഇരുമ്പനം സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്പിസിഎല്ലിന് മുന്നില്‍ വച്ചായിരുന്നു അപകടം നടന്നത്.ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിന്നാലെ വന്ന ലോറി ഇടിക്കുക ആയിരുന്നു
കൊച്ചി: മലയാള ടെലിവിഷന്‍ താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു. ഭാഗ്യ ലക്ഷ്മി (56) ആണ് മരിച്ചത്. ഇരുമ്പനം സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്പിസിഎല്ലിന് മുന്നി ല്‍ വച്ചായിരുന്നു അപകടം നടന്നത്.
ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിന്നാലെ വന്ന ലോറി ഇടിക്കുക ആയിരുന്നു. സ്‌ക്കൂട്ടറില്‍ നിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തല്‍ക്ഷണം മരിച്ചു. പരിക്കുകളോടെ ജൂഹിയുടെ സഹോദരന്‍ ചിരാഗ് ആശുപത്രിയിലാണ്. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഞായറാഴ്ച നടക്കും.