താനൂരില്‍ 15 കുട്ടികളടക്കം 22 പേരാണ് മരിച്ചത്. ഈ ദുരന്തം ഞെട്ടിക്കുന്നതാണ്. അപ കടത്തിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. ഒരു ബോട്ട് ഓപ്പറേറ്റര്‍ മാത്രം വിചാരിച്ചാല്‍ ഉണ്ടാകുന്ന കെടുകാര്യസ്ഥതയല്ല താനൂരിലേത്. ഉദ്യോഗസ്ഥ തലത്തില്‍ അടക്കം വീഴ്ചക ള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം കണ്ടെത്തേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു
കൊച്ചി : താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംഭവം ഞെട്ടിക്കുന്നതാണെന്ന് വിലയിരുത്തിയ കോട തി പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടി.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസെടുത്തത്. കുട്ടികളടക്കം മരിച്ച ദുര ന്തം കണ്ട് കണ്ണടച്ചിരിക്കാനാകി ല്ലെന്ന് കോടതി പറഞ്ഞു.
താനൂരില്‍ 15 കുട്ടികളടക്കം 22 പേരാണ് മരിച്ചത്. ഈ ദുരന്തം ഞെട്ടിക്കുന്നതാണ്. അപകടത്തിന്റെ കാര ണം കണ്ടെത്തേണ്ടതുണ്ട്. ഒരു ബോട്ട് ഓപ്പറേറ്റര്‍ മാത്രം വിചാരിച്ചാ ല്‍ ഉണ്ടാകുന്ന കെടുകാര്യസ്ഥതയല്ല താനൂരിലേത്. ഉദ്യോഗസ്ഥ തലത്തില്‍ അടക്കം വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം കണ്ടെത്തേണ്ട തുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
രാവിലെ 10.15ന് സിറ്റിങ് ആരംഭിച്ചപ്പോള്‍ത്തന്നെ അപകടവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കോടതി ആരാഞ്ഞിരുന്നു. ഈ പ്രദേശത്തിന്റെ ചുമതലയുള്ള പോര്‍ട്ട് ഓഫി സര്‍ ആരാണെന്നായിരുന്നു ആദ്യ ചോദ്യം. അപകടം നടന്ന മേഖലയുടെ ചുമതലയുള്ള പോര്‍ട്ട് ഓഫിസര്‍ ആരാണെന്നത് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഉടന്‍ അറിയി ക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.