പള്‍സര്‍ സുനി കടുത്ത മാനസിക സമ്മര്‍ദത്തിലെന്ന് അമ്മ ശോഭന. സുനി മാനസിക ബുദ്ധിമുട്ടിലാണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം സബ് ജയിലിലെ ത്തി സുനിയെ കണ്ട ശേഷമാണ് അമ്മയുടെ പ്രതികരണം
കൊച്ചി: നടിയെ ആക്രമിച്ച് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കടുത്ത മാനസിക സമ്മര്‍ദത്തിലെന്ന് അമ്മ ശോഭന. സുനി മാനസിക ബുദ്ധിമുട്ടിലാണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം സബ് ജയിലിലെത്തി സുനിയെ കണ്ട ശേഷമാണ് അമ്മയുടെ പ്രതികരണം.
മുന്‍പൊരിക്കലും മകനെ ഈ രീതിയില്‍ കണ്ടിട്ടില്ലെന്നും അമ്മ ശോഭന പറഞ്ഞു. ‘എന്നോടു കേസിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കല്ലേന്ന് പറഞ്ഞു. പറഞ്ഞതു കൊണ്ട് ഒരു കാ ര്യവുമില്ലെന്നും അവ ന്‍ പറഞ്ഞു. ഒരു മാസത്തേക്ക് ഫോണ്‍ പോലും ഉപയോഗിക്കരുതെന്നാ ഡോക്ടര്‍ പറഞ്ഞത്. അവനാകെ തളര്‍ന്നിരിക്കുകയാണ്. ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല. എ ന്തോ ബുദ്ധിമുട്ടുണ്ട്. എന്താ കാരണമെന്ന് എനിക്ക് അറിയില്ല’- ശോഭന പറഞ്ഞു.
തന്റെ ജീവന്‍ അപകടത്തിലായിരുന്നെന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടു ത്തിയിരുന്നു. 2018 മെയില്‍ അമ്മയ്ക്കെഴുതിയ കത്തിലാണ് സുനി ഇക്കാര്യം പറഞ്ഞത്. മകന്റെ ജീവന് ഭീ ഷണിയുള്ളതിനാലാണ് മെയില്‍ എഴുതിയ കത്ത് ഇപ്പോള്‍ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരു ന്നു.
ജീവനു ഭീഷണിയുള്ളതിനാലാണ് മകന്‍ എഴുതിയ കത്ത് പുറത്തുവിട്ടത്. ദിലീപ് പറഞ്ഞിട്ടാണ് മകന്‍ എ ല്ലാം ചെയ്തതെന്നും അമ്മ പറയുകയുണ്ടായി. കേസില്‍ വേറെയും ആളുകളുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു ദിവസം ജില്ലാകോടതിയില്‍ വച്ചാണ് കത്ത് തന്നത്. ആരെയും കാണിക്കരുതെന്നും ജീവനില്‍ നല്ല പേടിയുണ്ടെന്നും എന്നാണ് താന്‍ ഇല്ലാതാകുന്നതെന്ന് അറിയില്ലെന്നും പറഞ്ഞാണ് കത്ത് തന്നത്. അ വന്‍ പറഞ്ഞിട്ട് കത്ത് പുറത്തുവിട്ടാല്‍ മതിയെന്നാണ് പറഞ്ഞിരുന്നത്- അമ്മ ശോഭന വെളിപ്പെടുത്തി. കത്ത് പുറത്തുവന്നതിനു പിന്നാലെ അന്വേഷണസംഘം അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഗൂഢാലോചനയില്‍ സിനിമാരംഗത്തെ കൂടുതല്‍ പേര്‍ക്ക് പങ്ക്’;
പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി എടുക്കും
നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി എടു ക്കും. ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. ജയിലില്‍ സുനിയെ കണ്ട സമയത്ത് ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തി യതായി അമ്മ പറഞ്ഞിരുന്നു.
ഈ ഗൂഢാലോചനയില്‍ സിനിമാ രംഗത്തെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും സുനി പറഞ്ഞ തായി അമ്മ ശോഭന ആരോപിച്ചിരുന്നു. കൂടാതെ കേസിലെ ചില കാര്യങ്ങള്‍ വെളിപ്പെടു ത്തി ക്കൊണ്ട് സുനി ജയിലില്‍ നിന്നും തനിക്ക് കത്ത് അയച്ചതായും അമ്മ വ്യക്തമാക്കിയിരുന്നു. കത്തിന്റെ പകര്‍പ്പ് പുറത്തുവിടുകയും ചെയ്തിരുന്നു.











