രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കവര്‍ച്ച കേസില്‍ പങ്കുണ്ടെന്ന് സം ശയിക്കുന്ന അര്‍ജുന്‍ ആയങ്കിയുടേതെന്ന് കരുതുന്ന ഭീഷണി ശബ്ദ സന്ദേശം പുറത്ത്. സ്വര്‍ണം തിരിച്ചു തന്നില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി
കണ്ണൂര്‍: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കവര്‍ച്ച കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയുടേതെന്ന് കരുതുന്ന ഭീഷണി ശബ്ദ സന്ദേശം പുറത്ത്. സ്വര്‍ ണം തിരിച്ചു തന്നില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. ഒറ്റയ്ക്ക് കൈക്കലാക്കിയാല്‍ നാട്ടി ലിറങ്ങാന്‍ അനുവദിക്കില്ല. പാനൂരും മാഹിയിലുമുളള പാര്‍ട്ടിക്കാരും സംഘത്തിലുണ്ട്. രക്ഷി ക്കാന്‍ ആരുമുണ്ടാകില്ലെന്നും അര്‍ജുന്‍ ഭീഷണി സന്ദേശത്തില്‍ പറയുന്നു.
‘നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്ന് എനിക്ക് അറിയാം. നീ നാട്ടിലിറങ്ങില്ല. ഞങ്ങള്‍ മാത്രമല്ല, പാനൂരും മാഹിയിലുമുള്ള പാര്‍ട്ടിക്കാരും ഇതി ലുണ്ട്. എല്ലാവരും കൂടി പണി തരും. സംരക്ഷിക്കാന്‍ ആരുമുണ്ടാവില്ല,’ വാട്സാപ്പിലേക്കയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു.
അര്‍ജുന്‍ ആയങ്കി കരിപ്പൂരേക്ക് പോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ കണ്ടെത്താന്‍ ഇതുവരെ പൊ ലീസിന് സാധിച്ചിട്ടില്ല. കരിപ്പൂരില്‍ നിന്നും അഴീക്കോട് എത്തിച്ച് ഉരു നിര്‍മ്മാണ ശാലയ്ക്കടുത്ത് ഒളിപ്പി ച്ച കാര്‍, പൊലീസ് എത്തും മുമ്പേ അര്‍ജുന്റെ കൂട്ടാളികള്‍ മാറ്റിയിരുന്നു. പ്രദേ ശത്തെ സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്‍ കണ്ടെത്താനായില്ല.
അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച് അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴു തിയിട്ടുണ്ട്. ഡിവൈഎഫ്‌ഐയുടെ മെമ്പര്‍ഷിപ്പില്‍ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാദ്ധ്യത പാര്‍ട്ടിക്കില്ലെന്നും അര്‍ജുന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു.
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ ബന്ധം വ്യക്തമായ സാഹചര്യത്തില്‍ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ല ങ്കേരി എന്നിവരെ തള്ളാന്‍ സിപിഎം തീരുമാ നിച്ചു. പാര്‍ട്ടിയെ മറയാക്കി അര്‍ജുന്‍ ക്വട്ടേഷന്‍ നട ത്തുന്നുവെന്നാണ് ആക്ഷേപം. ഇവര്‍ക്കെതിരെ പ്രാദേശികമായി പ്രചാരണം നടത്താനും സി പി എം തീരുമാനിച്ചിട്ടുണ്ട്