തമിഴ്നാട് സ്വദേശിയായ യുവതിക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബ ലാത്സംഗം ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവ വുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധു (26), വിജേഷ് (28), കണ്ടാലറിയാവുന്ന മറ്റൊ രാള്‍ എന്നിവര്‍ക്കെതിരെ പൊലിസ് കേസെടുത്തു
കണ്ണൂര്‍ : തമിഴ്നാട് സ്വദേശിയായ യുവതിക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബലാ ത്സംഗം ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവവുമായി ബന്ധ പ്പെട്ട് യുവതിയുടെ ബന്ധു (26), വിജേഷ് (28), കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ജോലി ആവശ്യാര്‍ഥമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊണ്ടുപോയ സം ഘം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയുടെ ബന്ധുവായ തമിഴ്‌നാട് സ്വദേശിനി മലരാണ് പീഡിനത്തിന് ഒത്താശ ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബന്ധുവായ മലര്‍ തമിഴ്നാട്ടില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് കുറച്ച് ദിവസം സ്വന്തം വീട്ടില്‍ താമസിപ്പിച്ചു. പിന്നീട് ജോലിക്കെന്ന് പറഞ്ഞ് മറ്റൊരു വീട്ടി ലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. നം. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷമാ യിരുന്നു കൂട്ടബലാത്സംഗം ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പീഡനം നടന്നത്. ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. യുവതിയുമായി നേരത്തെ പരിചയമുള്ളവരാണ് ഇതിനു പിന്നിലെ ന്നും ഇവരുടെ താമസസ്ഥലം പൂട്ടിയിട്ട നിലയിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറ ഞ്ഞു.