തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് കേര ളത്തില്‍ പൂര്‍ണം. സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികള്‍ വാഹനഗ താഗതം തടഞ്ഞു. കടകള്‍ ബലമായി അടപ്പിച്ചു. കെഎസ്ആര്‍ടിസി വളരെ ചുരുക്കം മാത്രമാണ് സര്‍വീസ് നടത്തുന്നത്.
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് കേര ളത്തില്‍ പൂര്‍ണം. സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികള്‍ വാഹനഗതാഗതം തടഞ്ഞു. കടകള്‍ ബലമായി അടപ്പിച്ചു. കെ എസ്ആര്ടിസി വളരെ ചുരുക്കം മാത്രമാണ് സര്‍വീസ് നടത്തുന്നത്. കെഎ സ്ആര്‍ടിസി സര്‍വീസ് നടത്തു മെന്ന് മന്ത്രി പ്രസ്താവിച്ചിരുന്നു.
കൊച്ചി എഫ്.എ. സി.ടിയിലും ബി.പി.സി.എല്‍ റിഫൈനറിയിലും ജോലിക്കെത്തിയവരെ സമരക്കാര്‍ തട ഞ്ഞു. പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖല പൂര്‍ണമായും സ്തംഭിച്ചു. കിന്‍ഫ്രയിലേക്ക് ജോലിക്കെ ത്തിയവരെ സമരക്കാര്‍ തിരിച്ചയച്ചു. എറണാകുളം പള്ളിക്കരയിലും മലപ്പുറം എടവണ്ണപ്പാറയിലും തുറ ന്ന കടകള്‍ക്ക് മുന്നില്‍ സമരക്കാര്‍ പ്രതിഷേധിച്ചു.
പൊലീസ് സംരക്ഷണത്തില്‍ ചിലയിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയിരുന്നു. എന്നാ ല്‍ ശക്തമായ പ്രതിഷേധം കാരണം ഇവ നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന ത്ത് പലയിടത്തും സമരക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ അടക്കം തടയുകയാണ്. മിക്കയിടങ്ങളിലും കടക മ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്.
തിരുവന്തപുരം, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞു. അശോകപുരത്തു ഓട്ടോറിക്ഷ സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു.തിരുവനന്തപുരം കാട്ടാക്കടയില്‍ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ എല്ലാം സമരക്കാര്‍ തിരിച്ചുവിട്ടു. റോഡില്‍ കസേരകള്‍ നിരത്തി വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയാണ്.
അതേസമയം കോടതി ഉത്തരവ് പ്രകാരം കൊച്ചി പള്ളിക്കരയില്‍ കടകള്‍ തുറന്നിട്ടുണ്ട്. അതേസമയം ജീവനക്കാരുമായി പോയ കിറ്റെക്സിന്റെ വാഹനം അമ്പലമുകളില്‍ സമരക്കാര്‍ തടഞ്ഞു. തൃശൂര്‍ സ്വരാജ് റൗണ്ട്, വയനാട് കമ്പളക്കാട്, കാലടി തുടങ്ങിയ ഇടങ്ങളിലും സമരക്കാര്‍ വഴി തടയുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ മിക്കതും പ്രവ ര്ത്തിക്കുന്നില്ല.