കോവിഡിന്റെ പശ്ചാത്തലത്തില്‍ താത്കാലികമായി ജോലിയില്‍ പ്രവേശിപ്പിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. നാളെ സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കാനാണ് തീരുമാനം. എന്നാൽ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും എമര്‍ജന്‍സി വിഭാഗങ്ങളിലും ഡ്യൂട്ടി ചെയ്യും.
ഒപി പൂർണമായും ബഹിഷ്ക്കരിക്കും. സർക്കാർ സാലറി കട്ട്, ശമ്പള വിതരണം എന്നിവയില്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് ജൂനിയർ ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങുന്നത്