ജസ്റ്റിസ് വി കെ മോഹനന്റെ മകള്‍ പിറവം താലൂക്ക് ഗവ.ആശുപത്രി അസി.സര്‍ജന്‍ ഡോ.ചാന്ദ്‌നി മോഹന്‍(34)അന്തരിച്ചു. സംസ്‌കാരം ഞായര്‍ വൈകിട്ട് അഞ്ചിന് പച്ചാളം ശ്മശാനത്തില്‍
കൊച്ചി : ജസ്റ്റിസ് വി കെ മോഹനന്റെ മകള്‍ പിറവം താലൂക്ക് ഗവ.ആശുപത്രി അസി.സര്‍ജന്‍ ഡോ. ചാ ന്ദ്‌നി മോഹന്‍(34)അന്തരിച്ചു. സംസ്‌കാരം ഞായര്‍ വൈകിട്ട് അഞ്ചി ന് പച്ചാളം ശ്മശാനത്തില്‍. റിട്ട. ഹൈ ക്കോടതി ജഡ്ജി ജസ്റ്റിസ് വി കെ മോഹനന്റെയും സഹകരണ അസി.രജിസ്ട്രാറായിരുന്ന ഗീതയുടെയും മകളാണ്. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഭര്‍ത്താവ്: ഡോ. ഹിരണ്‍ രമണന്‍ (കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ഇഎന്‍ടി വിഭാഗം അസി. പ്രൊഫ). മൃതദേഹം രാവിലെ എട്ടിന് കാക്കനാട് അമ്പാടിമൂല വലിയ പറമ്പില്‍ വീട്ടില്‍ എത്തിക്കും.












