കുവൈത്ത് സിറ്റി: ജസീറ എയർവേസ് പ്രത്യേക അവധിക്കാല പ്രമോഷൻ പ്രഖ്യാപിച്ചു. രണ്ടു മുതൽ 12 വ രെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റിന് 90 ശതമാനം കിഴിവാണ് പ്രധാന വാഗ്ദാനം. ഡിസംബർ 15 വരെയു ള്ള യാത്രകൾക്കായി ഒക്ടോബർ 19ന് മുമ്പ് നടത്തുന്ന ബുക്കിങ്ങുകൾക്കാണ് ഇത് ബാധകം. ഈജിപ്ത്, സൈപ്രസ്, തുർക്കിയ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് ഇതുവഴി യാത്ര ചെയ്യാം. കു ടുംബങ്ങൾക്ക് ഒരുമിച്ച് അവധിക്കാലം ആസ്വദിക്കാനുള്ള ബജറ്റ്-സൗഹൃദ അവസരം ഒരുക്കുകയാണ് ലക്ഷ്യം.
