ജലമെട്രോ സര്‍വീസിന് കൂടുതല്‍ ബോട്ടുകള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. 50 പേര്‍ക്ക് കയറാവുന്ന 15 ബോട്ടുകള്‍ക്ക് പുതുതായി ടെന്‍ഡര്‍ ക്ഷ ണിച്ചു. ആകെ ഇത്തരം 30 ബോട്ടുകള്‍ ഉണ്ടാകും
കൊച്ചി : ജലമെട്രോ സര്‍വീസിന് കൂടുതല്‍ ബോട്ടുകള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ പു രോഗമിക്കുന്നു. 50 പേര്‍ക്ക് കയറാവുന്ന 15 ബോട്ടുകള്‍ക്ക് പുതുതായി ടെന്‍ഡര്‍ ക്ഷണിച്ചു. ആകെ ഇത്തരം 30 ബോട്ടുകള്‍ ഉണ്ടാകും. നൂറുപേര്‍ക്ക് കയറാവുന്ന അഞ്ച് ബോട്ടുകള്‍ ലഭിച്ചുകഴിഞ്ഞു. ഇവ വൈപ്പിന്‍-ഹൈക്കോടതി റൂട്ടില്‍ പരീ ക്ഷണഓട്ടം നടത്തുകയാണ്. നവംബര്‍ ആദ്യം ജലമെ ട്രോ സര്‍വീസ് ആരംഭിക്കാന്‍ സജ്ജമാണെന്ന് അധികൃതര്‍ പറഞ്ഞു. വൈപ്പിനിലും ഹൈക്കോ ടതിയിലും ജെട്ടിനിര്‍മാണവും പൂര്‍ത്തിയാക്കി. വൈറ്റില-കാക്കനാട് റൂട്ടിലും സര്‍വീസിന് ഒരുങ്ങി.
നൂറുപേര്‍ക്ക് കയറാവുന്ന 23 ബോട്ടുകള്‍കൂടി ജൂണില്‍ നല്‍കാമെന്ന് കൊച്ചി കപ്പല്‍ശാല അറിയി ച്ചിട്ടുണ്ട്. ഇതോടെ സര്‍വീസ് വിപുലീകരിക്കാനാകും. പൂര്‍ണമായും പ്രവര്‍ ത്തനസജ്ജമാകുമ്പോള്‍ 76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസിനുണ്ടാകും. ഇല ക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് സര്‍വീ സിന് ഉപയോഗിക്കുക. വൈദ്യുതിയും അടിയന്തര ഘട്ട ങ്ങളില്‍ ഡീസല്‍ ജനറേറ്ററും ഉപയോഗിച്ച് ഇവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.