വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിക്കെതിരെ 5-4 ന് മത്സരം വിജയിച്ചാണ് ഇന്ത്യയുടെ നേട്ടം. നാലു പ തിറ്റാണ്ടിന്റെ ചരിത്രം തിരുത്തിയാണ് ടോക്യോ ഒളിംമ്പിക്സില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്ക ലം നേടിയത്
ടോക്കിയോ : ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ജര്‍മനിയെ വീഴ്ത്തി ഇന്ത്യക്ക് വെങ്കല മെഡല്‍. ജര്‍മനി ക്കെതിരെ 5-4 ന് മത്സരം വിജയിച്ചാണ് ഇന്ത്യയുടെ നേട്ടം. ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിംഗ്, ഹാ ര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത് എന്നിവരാണ് ഗോളുകള്‍ നേടിയത്. മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍ ശ്രീ ജേഷിന്റെ പ്രകടനവും മത്സരത്തില്‍ നിര്‍ണായകമായി.
ആദ്യ ക്വാര്‍ട്ടറില്‍ തിമൂറിലൂടെ ജര്‍മനി ലീഡെടുത്തിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്ക ത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. വൈ കാതെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും മുന്‍തൂക്കം നല്‍കി. പിന്നാലെ ഫര്‍ക്കിലൂടെ ജര്‍മനി 3-1ന്റെ വ്യക്തമായ ആധിപത്യം നേടുകയും ചെയ്തു. എന്നാ ല്‍ ഇതിന് ശേഷം ഇരട്ട ഗോളുമായി തിരിച്ചെത്തുന്ന ഇന്ത്യയെയാണ് ടോക്കിയോയില്‍ കണ്ടത്.
നാലു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തിയാണ് ടോക്യോ ഒളിംമ്പിക്സില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടിയത്. ഒരുവേളം ഒന്നിനെതി രേ മൂന്ന് ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് ഇന്ത്യ മൂന്ന് ഗോള്‍ തിരിച്ചടിച്ച് തിരിച്ചുവന്നത്.അവസാന സെക്കന്‍ഡില്‍ ജര്‍മനിക്ക് ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ കീപ്പര്‍ പി. ആര്‍. ശ്രീജേഷ് അത് അത്ഭുതകരമായി തടഞ്ഞിട്ടത് മത്സരത്തി ല്‍ ഇന്ത്യക്ക് നിര്‍ണായകമായി.
1980 മോസ്‌ക്കോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സില്‍ ഒരു മെ ഡല്‍ നേടുന്നത്. ഒളിമ്പിക്സിന്റെ ചരിത്ര ത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയാ യി എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.











