കാജല്‍ തന്റെ പ്രസംഗത്തില്‍ പ്രവാസി ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, ചാനലിന്റെ വിപുലീകര ണത്തിനും തന്റേതായ പങ്കു വഹിക്കാന്‍ ബാധ്യസ്ഥനാണെന്നും അതിനാ യി നിരവധി പരിപാടികള്‍ തയ്യാറാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു
അമ്മു സക്കറിയ, അറ്റ്‌ലാന്റ
ലോക പ്രവാസികളുടെ സ്വന്തം ചാനല്‍, പ്രത്യേകിച്ച് നോര്‍ത്തമേരിക്കല്‍ മലയാളികള്‍ സ്വന്തം നെഞ്ചിലേ റ്റി മുന്നേറുന്ന പ്രവാസി ചാനലിന്റെയും, അമേരിക്കന്‍ മലയാളിക ളുടെ സുപ്രഭാതം ഈമലയാളി, മീഡിയ ആപ്പ് യുഎസ്എ എന്നീ മാധ്യമ പ്രസ്ഥാനങ്ങളുടെയും ജോര്‍ജിയ സംസ്ഥാനത്തിന്റെ റീജിയണല്‍ ഡയറ ക്ടറും, ബിസിനസ് ഡെവ ലപ്‌മെന്റ് മാനേജരായും കാജല്‍ സഖറിയയെ ഔദോഗികമായി പ്രവാസി ചാന ല്‍ മാനേജിങ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍ അറ്റ്‌ലാന്റ പാം പാലസില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു.
അറ്റ്‌ലാന്റയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖ വ്യെക്തികള്‍ ചടങ്ങില്‍ പങ്കെടു ത്തു. ‘ഫോമാ’ റീജിയണല്‍ വൈസ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാല്‍,’ഗാമ’ ഗ്രെയ്റ്റര്‍ അറ്റ്‌ലാന്റ മല യാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജീവ് പദ്മനിവാസ്, നിയുക്ത പ്രസിഡന്റ് ബിനു കാസിം,’അമ്മ’ അറ്റ്‌ലാന്റ മെട്രോ മലയാ ളി അസോസിയേഷന്‍ പ്രസിഡന്റ് ജെയിംസ് ജോയ് കല്ലറക്കാനിയില്‍, ജോയ് നെറ്റ്വര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ ജ.ക. ജോയി കൂടാതെ നിരവധി അഭ്യുദയ കാക്ഷികളും പങ്കെ ടുത്തു. മീഡി യ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അമ്പിളി സജിമോന്‍ എല്ലാവര്‍ക്കും സ്വാഗതം അര്‍പ്പിച്ചു. ഹര്‍ഷ വിനോയ് പ്രോഗ്രാമുകള്‍ക്ക് ചുക്കാന്‍ പിടിച്ചു.
കാജല്‍ തന്റെ പ്രസംഗത്തില്‍ പ്രവാസി ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, ചാനലിന്റെ വിപുലീകരണ ത്തിനും തന്റേതായ പങ്കു വഹിക്കാന്‍ ബാധ്യസ്ഥനാണെന്നും അതിനാ യി നിരവധി പരിപാടികള്‍ തയ്യാറാ ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം തന്റെ സഹപ്രവര്‍ത്തകരെ ഔദോഗികമായി പരിചയപ്പെടുത്തി.ഷാജി ജോണ്‍ (പ്രോഗ്രാം ഡയറക്ടര്‍), മീര പുതിയേടത്ത് (ടെലിവിഷന്‍ ആങ്കര്‍), ബിധു കിഷന്‍ (ടെലിവിഷന്‍ ആങ്കര്‍), രഞ്ജു വര്‍ഗീസ് (ഡി ഓ പി), റോബിന്‍ തോമസ് (പ്രൊഡ്യൂസര്‍) , ദീപ്തി വര്‍ ഗീസ് (ടെലിവിഷന്‍ ആങ്കര്‍)