തിരുവനന്തപുരം : ഇരട്ട വോട്ടിനെതിരെ പോരാട്ടം നടത്തുന്ന പ്രതിപക്ഷ നേതാവിന് തിരിച്ചടിയായി അദ്ദേഹത്തിന്റെ മാതാവിനും ഇരട്ട വോട്ട് . തൃപ്പെരുന്തുറ പഞ്ചായത്തിലും ഹരിപ്പാട് നഗരസ ഭയി ലുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെ്ന്നിത്തലയുടെ മാതാവ് ദേവകി അമ്മയ്ക്ക് വോട്ടുള്ളത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കുടുംബത്തിലെ വോട്ടുകള്‍ ഹരിപ്പാട് നഗരസഭയി ലേക്ക് മാറ്റിയിരുന്നു.മുന്‍പ് തൃപ്പെരുന്തുറ പഞ്ചാ യത്തില്‍ ആയിരുന്നു ഇവര്‍ക്ക് വോട്ട് .കുടുംബ അംഗങ്ങളുടെ വോട്ട് നഗരസഭയിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ ഉദ്യോഗസ്ഥ രുടെ പിഴവ് മൂലമാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് അദ്ദേഹം പ്രതികരിച്ചു.












