യുവജന നേതാവ് നിയാസ് ഭാരതിയാണ് വെള്ളിയാഴ്ച പത്രിക നല്‍കിയത്. ആറ്റിങ്ങല്‍ സ്വദേശിയാണ് നിയാസ്. യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ ജനറല്‍ സെക്രട്ടറി, കെ പി സി സി എക്‌സ്‌ക്യൂട്ടീവ് മെമ്പര്‍, തിരുവനന്തപുരം ഗവ. ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹരിപ്പാട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിമത സ്ഥാര്‍ത്ഥി യായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസഡന്റ് രംഗത്ത്. യുവജന നേതാവ് നിയാസ് ഭാരതിയാണ് വെള്ളിയാഴ്ച പത്രിക നല്‍കിയത്. ആറ്റിങ്ങല്‍ സ്വദേ ശിയാണ് നിയാസ്. യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ ജനറല്‍ സെക്രട്ടറി, കെ പി സി സി എക്‌സ്‌ക്യൂട്ടീവ് മെമ്പര്‍, തിരുവനന്തപുരം ഗവ. ലോ കോളേജ് യൂണിയന്‍ ചെയര്‍ മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ചാരിറ്റി മേഖലയിലും സജീ വമാണ്.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ അനീതിയും അസമത്വവും ഗ്രൂപ്പിസവും നിറഞ്ഞു നില്‍ക്കുന്നതായി നിയാസ് പറഞ്ഞു. രമേശ് ചെന്നി ത്തലയുടെ കപട രാഷ്ട്രീയം തുറന്ന് കാട്ടാനാണ് താന്‍ മല്‍സരിക്കുന്നത്. പത്രികയുടെ സൂക്ഷ്മപരി ശോധനക്കു ശേഷം രമേശ് ചെന്നിത്തലയെ തുറന്ന് കാട്ടുന്ന വാര്‍ത്താസമ്മേളനം നടത്തും. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസുകാരനായ തന്റെ നേതാവ് രാഹുല്‍ ഗാന്ധിയാ ണെന്നും നിയസ് പറഞ്ഞു.