ഒരു ചെറുകരിമേഘപ്രവാസത്തിന്റെ കര്‍മകാണ്ഡങ്ങളില്‍ അലയുന്നവര്‍ നാട്ടിലെ മഴയു ടെ ഗൃഹാതുരത മനസ്സില്‍ കുളിരായി പെയ്തിറങ്ങാന്‍ പരിശ്രമിച്ചതിന്റെ ഫലമായി രൂപം കൊണ്ടതാണ് മനസ്സില്‍ ഒരു മിഥുന മഴ എന്ന വീഡിയോ സംഗീത ആല്‍ബം
ഗള്‍ഫിലെ ചുട്ടുപഴുത്ത മണലാരണ്യത്തില്‍ പ്രവാസത്തിന്റെ കര്‍മകാണ്ഡങ്ങളില്‍ അലയുന്നവര്‍ നാട്ടിലെ മഴയുടെ ഗൃഹാതുരത മനസ്സില്‍ കുളി രായി പെയ്തിറങ്ങാന്‍ പരിശ്രമിച്ചതിന്റെ ഫലമായി രൂ പം കൊണ്ടതാണ് മനസ്സില്‍ ഒരു മിഥുന മഴ എന്ന വീഡിയോ സംഗീത ആല്‍ബം.
യുഎഇയിലെ മാധ്യമപ്രവര്‍ത്തകന്‍ മനോഹര വര്‍മയും സുഹൃത്തും നാട്ടുകാരനും ഓയില്‍ഫീല്‍ ഡ് മേഖലയില്‍ ഉദ്യോഗസ്ഥനുമായ മഹാദേവ അയ്യരും ചേര്‍ന്നാണ് ഈ സംഗീത ആല്‍ബത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചത്.
മഴയുടെ ഭാവഗരിമ ചോരാതെ ആലപിച്ചത് ഷാര്‍ജയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ഭാവന ബാബു വാണ്. മഴ രാഗമായ വൃന്ദാവന സാരംഗ യിലാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വൈക്കം സ്വദേ ശികളായ മനോഹരവര്‍മയും മഹാദേവ അയ്യരും ഇത് രണ്ടാം വട്ടമാണ് സംഗീത ആല്‍ ബത്തിനാ യി ഒരുമിക്കുന്നത്. തീര്‍ത്ഥ സൗപര്‍ണിക എന്ന ആല്‍ബത്തിലും ഇരുവരും രചനയും സംഗീതം ഒരുക്കിയിരുന്നു.
എണ്‍പതോളം ആല്‍ബങ്ങളില്‍ പാടിയ ഭാവനയ്ക്ക് ഈ പാട്ട് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. സെമി ക്ലാസിക്കല്‍ ഗാനമായതിനാല്‍ സ്വരങ്ങളും മറ്റും ആലപിക്കേണ്ടതായും വന്നു.
ഹിന്ദുസ്ഥാനി തബല വാദകയായ രത്നശ്രീയും പിന്നണിയില്‍ അണിചേര്‍ന്നിട്ടുണ്ട്. തബലയില്‍ മഴ യുടെ ഭാവപകര്‍ച്ച വിസ്മയങ്ങള്‍ തീര്‍ത്താണ് രത്നശ്രീയുടെ പ്രകടനം. ജതിയും താളവും ഇഴചേര്‍ ന്ന തബലയുടെ പെരുക്കങ്ങള്‍ ആല്‍ബത്തിന് മിഴിവേകുന്നു.
കണ്ണന്‍ പൂജപ്പുരയാണ് പശ്ചാത്തല സംഗീതമൊരുക്കിയത്. 3എം പ്രൊഡക്ഷനാണ് ആല്‍ബം നിര്‍ മിച്ചിരിക്കുന്നത്.