ഈ വര്‍ഷത്തെ ഇന്‍സൈറ്റ് അവാര്‍ഡ് പ്രശസ്ത ചിത്രസംയോജകന്‍ വി വേണുഗോ പാലിന്. സമഗ്ര സംഭാവനയ്ക്കും ആയുഷ്‌കാല നേട്ടങ്ങള്‍ക്കുമുള്ള ഇന്‍സൈറ്റ് അവാ ര്‍ഡിനാണ് വി വേണുഗോപാലല്‍ അഹനായത്
പാലക്കാട് : ഈ വര്‍ഷത്തെ ഏഴാമത് ഇന്‍സൈറ്റ് അവാര്‍ഡ് പ്രശസ്ത ചിത്രസംയോജകന്‍ വി വേണുഗോ പാലിന്. സമഗ്ര സംഭാവനയ്ക്കും ആയുഷ്‌കാല നേട്ടങ്ങള്‍ക്കുമുള്ള ഇന്‍സൈറ്റ് അവാര്‍ഡിനാണ് വി വേണു ഗോപാലല്‍ അഹനായത്. മൗലികവും ശ്രദ്ധേയവുമായ നിരവധി ചലച്ചിത്രങ്ങളുടെ ചിത്രസംയോജനം ന ടത്തിയതിനും കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് പ്രോത്സാഹനജനകമായ രീതിയില്‍ സഹകരിയ്ക്കുക വഴി നല്ല ചലച്ചിത്രസംസ്‌കാരത്തിന് ഊര്‍ജം പകര്‍ന്നതിനുമുള്ള അംഗീകാരമാണിതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ വി വിന്‍സെന്റ് പറഞ്ഞു.
25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രശസ്ത സിനിമാ സംവിധായക ന്‍ എം പി സുകുമാരന്‍ നായര്‍, ചലച്ചിത്ര നിരൂപകന്‍ ഡോ. സി എസ് വെങ്കിടേശ്വരന്‍, ഇന്‍സൈറ്റ് ജനറ ല്‍ സെക്രട്ടറി മേതില്‍ കോമളന്‍കുട്ടി എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെര ഞ്ഞെടുത്തത്.
2022 ഫെബ്രുവരി ഇരുപതിന് നടക്കുന്ന അഞ്ചാമത് കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ അന്തരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ സമാപന യോഗത്തില്‍ വേണുഗോപാലിന് അവാര്‍ഡ് സമ്മാനിക്
വി വേണുഗോപാല്‍
വി വേണുഗോപാല്‍ 1954 ഫെബ്രുവരിയില്‍ ഇരിഞ്ഞാലക്കുടയ്ക്കടുത്ത് ജ നിച്ചു. ഇരിഞ്ഞാലക്കുടയിലെ നാഷണല്‍ ഹൈസ്‌കൂളിലും തൃശ്ശൂര്‍ സെ യ്ന്റ് തോമസ് കോളേജിലും വിദ്യാഭ്യാസം നേടിയശേഷം 1973ല്‍ പി രാം ദാസ് സംവിധാനം ചെയ്ത ‘നിറമമാല’ എന്ന ചിത്രത്തോടെ ചിത്ര സംയോ ജനരംഗത്തേയ്ക്കു പ്രവേശിച്ചത്.
ടി വി ചന്ദ്രന്‍, കെ പി കുമാരന്‍, പ്രിയനന്ദന്‍, ഷാജി എന്‍ കരുണ്‍ തുടങ്ങിയ പ്രഗത്ഭരുടെ 160 ലേറെ ഫീച്ചര്‍ ഫിലിമുകളുടെയും ഒട്ടേറെ ശ്രദ്ധേയമായ ഡോക്യൂമെന്ററികളു ടെയും ഹ്രസ്വചിത്രങ്ങളുടെ യും ചിത്രസംയോജനം അദ്ദേഹം നിര്‍വ്വഹിച്ചു.
പിറവി, പൊന്തന്മാട, ഉപ്പ്, മങ്കമ്മ, പുരുഷാര്‍ത്ഥം, ഖര്‍ഷോം, രുഗ്മണി, പവിത്രം, ആലീസിന്റെ അ ന്വേ ഷണം, സൂസന്ന തുടങ്ങിയ അദ്ദേഹം എഡിറ്റിങ് നിര്‍വഹിച്ച ചിത്രങ്ങളില്‍ പലതിനും ദേശീയ-സം സ്ഥാന അവാര്‍ഡുകളും മറ്റ് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.’ആലീസിന്റെ അന്വേഷ ണത്തി’ന് ഏറ്റ വും നല്ല എഡിറ്റിങിനുള്ള 1989 ലെ സംസ്ഥാന അവാര്‍ഡും, ‘സൂസന്ന’യ്ക്കു 2000ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു.