യുട്യൂബര്‍മാര്‍ പിരിക്കുന്ന പണം എന്ത് ചെയ്യുന്നു എന്ന് ഭരണകൂടം അറിയണം. ആര്‍ക്കും എങ്ങനെയും പണം പിരിക്കാം എന്ന നില ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി
കൊച്ചി : ചികിത്സാ ആവശ്യത്തിനായി ജനങ്ങളില്‍ നിന്നും വലിയ തോതില്‍ സമാഹരിക്കുന്ന ക്രൗ ഡ് ഫണ്ടിങ് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് ഹൈക്കോടതി. ആര്‍ക്കും പണം പിരിക്കാം എന്ന അവ സ്ഥ പാടില്ല. ഇതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണമെന്നും ഹൈക്കോടതി നിരീ ക്ഷിച്ചു. യുട്യൂബര്‍മാര്‍ പിരിക്കുന്ന പണം എന്ത് ചെയ്യുന്നു എന്ന് ഭരണകൂടം അറിയണം. ആര്‍ക്കും എങ്ങനെയും പണം പിരിക്കാം എന്ന നില ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പിരിച്ച പണ ത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗില്‍ ബെ ഞ്ചിന്റെ പരാമര്‍ശം.
അപൂര്‍വ രോഗം ബാധിച്ച മലപ്പുറത്തെ കുട്ടിയ്ക്ക് സര്‍ക്കാരിന്റെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഹൈ ക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കു ന്നതിനിടെയാണ് ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. രോഗിക ള്‍ക്ക് വേണ്ടി പിരിക്കുന്ന പണം മുഴുവനായും രോഗികള്‍ക്ക് ലഭിക്കണം.
പിരിച്ച പണത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധി ക്കണം. പണത്തിന്റെ ഉറവിടം പരിശോധിക്കണം. ചാരിറ്റി യൂടൂബര്‍മാര്‍ എന്തിന് സ്വന്തം പേരില്‍ പണം വാങ്ങുന്നു എന്ന ചോദ്യവും ഹൈക്കോടതി ഉന്നയിക്കുന്നു. ക്രൗഡ് ഫണ്ടിങ് നിയമ വിധേ യമാക്കാന്‍ നടപടി ഉണ്ടാക്കണം.
ക്രൗഡ് ഫണ്ടിങിന് പണം നല്‍കുന്നവര്‍ കബളിപ്പിക്കപ്പെടാന്‍ പാടില്ല. അതിനാല്‍ സര്‍ക്കാരിന്റെ ഭാ ഗത്ത് നിന്ന് നിയന്ത്രണം വേണം. പണം എവി ടെ നിന്ന് വരുന്നു എന്നറിയാനും സംവിധാനം വേ ണം. ചില ചാരിറ്റി യൂട്യൂബര്‍മാര്‍ ക്രൗഡിങ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിനാണ് എന്നും കോടതി ചോദിച്ചു. ചികിത്സയ്ക്ക് ആവശ്യമായ പണത്തെക്കാള്‍ കൂ ടുതല്‍ ലഭിച്ചാല്‍ എന്തു ചെയ്യണമെന്നതി നെ കുറിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്റെ മേല്‍നോട്ടം ആവശ്യമാണെന്നും കോട തി നിരീക്ഷിച്ചു.