കോവിഡിന്റെ പുതിയ വകഭേദത്തെ നേരിടാന്‍ പ്രതിരോധ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത 2-deoxy-D-glucose (2-DG) മരുന്ന് ഫലപ്ര ദ മാണെന്ന് പുതിയ പഠനം പറയുന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 67,208 പുതിയ രോഗികളും 2,330 മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തു. 1,03,570 പേര്‍ ഇന്നലെ രോഗമുക്തരായി. ഇതുവരെ 2,97,00,313 പേര്‍ക്ക് കോ വിഡ് ബാധിച്ചപ്പോള്‍ 3,81,903 പേര്‍ മരണമടഞ്ഞു. 2,84,91,670 പേര്‍ രോഗമുക്തരായി.8,26,740 പേരാ ണ് ചികിത്സയിലുള്ളത്. 71 ദിവസത്തിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ സജീവ രോ ഗികളാണ്. ഇതുവരെ 26,55,19,251 ഡോസ് വാക്സിനേഷനും നടത്തിയതായി കേന്ദ്ര ആരോഗ്യമരന്താ ലയം വ്യക്തമാക്കി.
നിലവില്‍ രോഗമുക്തി നിരക്ക് 95.93% ആയി. ഇന്നലെ 19,31,249 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 38,52,38,220 സാംപിള്‍ ടെസ്റ്റുകളാണ് ഇതുവരെ നടത്തിയതെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.
അതേസമയം, കോവിഡിന്റെ പുതിയ വകഭേദത്തെ നേരിടാന്‍ പ്രതിരോധ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത 2-deoxy-D-glucose (2-DG) മരുന്ന് ഫലപ്രദമാണെന്ന് പുതിയ പഠനം പറയുന്നു. കോവിഡ് ബാധിതരിലെ വൈറസ് സാന്നിധ്യം ഇല്ലാതാക്കി പെട്ടെന്നുള്ള രോഗമുക്തിക്ക് 2-ഡിജി മരുന്ന് ഫലപ്രദമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
അതിനിടെ, ഭാരത് ബയോടെകിന്റെ കോവാക്സിന്‍ അടിയന്തര ഉപയോഗത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ലോകാരോഗ്യ സംഘടന പരിഗണിക്കുകയാണ്. ഈ മാസം 23ന് ഇതുമായി ബന്ധപ്പെട്ട് യോഗം ഭാരത് ബയോടെക്കും ലോകാരോഗ്യ സംഘടനയും നടത്തും. കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങള്‍ പ്രവേശനാനുമതി നിഷേധിച്ചതോ ടെയാണ് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് ശ്രമിക്കുന്നത്.