എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് മൂന്നാമനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപി ച്ചു. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ ആക്സഷന്‍ കൗണ്‍സില്‍ യോഗം ചേ ര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്
ലണ്ടന്‍ : സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് മൂന്നാമനെ ബ്രിട്ടന്റെ രാജാവായി പ്രഖ്യാപിച്ചു.കൊട്ടാരത്തില്‍ ആക്സഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. മാതാവ് എലിസബത്ത് (രണ്ട്) രാജ്ഞിയുടെ വിയോ ഗത്തെ തുടര്‍ന്നാണ് ചാള്‍സ് രാജാവായത്.
മുതിര്‍ന്ന രാഷ്ട്രീയക്കാരും ജഡ്ജിമാരും ഉദ്യോഗസ്ഥരും അടങ്ങിയ ആക്സഷന്‍ കൗണ്‍സില്‍ ആണ് സ്റ്റേറ്റ് അപാര്‍ട്ട്മെന്റില്‍ വെച്ച് ചാള്‍സിനെ രാജാവായി പ്രഖ്യാപിച്ചത്. ചരിത്രത്തില്‍ ആദ്യമായി രാജ കീയ അവരോഹണം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നുമുണ്ട്. ചടങ്ങിന്റെ ആദ്യ ഘട്ടത്തില്‍ ചാള്‍സ് രാജാവ് സന്നിഹിതനായിരുന്നില്ല. രണ്ടാം ഘട്ടത്തില്‍ ആദ്യ പ്രിവി കൗണ്‍സില്‍ യോഗത്തി ല്‍ അദ്ദേഹം പങ്കെടുത്തു. പ്രിവി കൗണ്‍സില്‍ ക്ലര്‍ക്ക് റിച്ചാര്‍ഡ് ടില്‍ബ്രൂക്, പുതിയ രാജാവിനെ പ്ര ഖ്യാപിച്ചത് വായി ച്ചു.കോമണ്‍വെല്‍ത്തിന്റെ തലവനും വിശ്വാസ സംരക്ഷകനുമായ രാജാവ് എന്നാ ണ് പ്രഖാപിച്ചത്.
എലിസബത്ത് രാജ്ഞിയുടെ മൂത്തമകനാണ് ചാള്‍സ് രാജകുമാരന്‍. ചാള്‍സിന് 73 വയസ്സാണ് പ്രായം.എലിസബത്ത് രാജ്ഞിയുടെയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെയും മകനായി 1948 നവംബര്‍ 14 നാണ് ചാള്‍സിന്റെ ജനനം. ബ്രിട്ടന്റെ സിംഹാസനത്തിലെത്തിയ ഏറ്റവും പ്രായം കൂടിയ ആളാണ് ചാള്‍സ്. ചാള്‍സിനെക്കൂടാതെ, ആന്‍, ആന്‍ ഡ്രൂ, എഡ്വാര്‍ഡ് എന്നിവരാണ് എലിസബത്ത് രാജ്ഞിയുടെ മറ്റുമക്കള്‍.
ചാള്‍സ് രാജാവായതോടെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമില പാര്‍ക്കര്‍ രാജപത്‌നിയായി. ചാള്‍സ് രാജാവാകുന്നതോടെ കാമിലയ്ക്ക് രാജപത്‌നി അഥവാ ക്വീന്‍ കണ്‍സോര്‍ട്ട് സ്ഥാനം ലഭിക്കു മെന്ന് ഇക്കൊല്ലം ആദ്യം എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചിരുന്നു.