വ്യവസായി എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പനങ്ങാട് ചതുപ്പില്‍ അടിയന്തരമായി ഇടിച്ചിറക്കേണ്ടി വന്നത് സാങ്കേതിക തകരാര്‍ മൂലമെന്ന് പ്രാഥമിക നിഗമനം. യൂസഫലിക്കൊപ്പം ഭാര്യയും മൂന്ന് ജീവനക്കാരും രണ്ട് പൈലറ്റുമാരും അപകടത്തില്‍ തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്
കൊച്ചി: വ്യവസായി എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പനങ്ങാട് ചതുപ്പില്‍ അടിയന്തരമായി ഇടിച്ചിറക്കേണ്ടി വന്നത് സാങ്കേതിക തകരാര്‍ മൂലമെന്ന് പ്രാഥമിക നിഗമനം. യൂസഫലിക്കൊപ്പം ഭാര്യയും മൂന്ന് ജീവനക്കാരും രണ്ട് പൈലറ്റുമാരും അപകടത്തില്‍ തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അപകടത്തെ കുറിച്ച് ഏവിയേഷന്‍ അധികൃതര്‍ എത്തി കൂടുതല്‍ പരിശോധന നടത്തുമെന്ന് ഡിസിപി രമേഷ് കുമാര്‍ അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും ഡിസിപി അറിയിച്ചു.
ഇന്ന് രാവിലെ എട്ടരയോടെയാണ് എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചി പനങ്ങാടെ ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കിയത്. യൂസഫ ലി അടക്കം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന യാത്രക്കാരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും പരിക്കുകളില്ല. ചികിത്സയില്‍ കഴിയുന്ന യൂസഫലിയെ നിലവില്‍ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. നേരിയ നടുവേദന ഉണ്ടെന്ന് അറിയിച്ചതിനാല്‍ സ്‌കാനിങ്ങിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാനായി കടവന്ത്രയിലെ വീട്ടില്‍ നിന്ന് ലേക്ഷോര്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.











