പകല്‍ 11 മുതല്‍ 11.15 വരെ നിരത്തുകളില്‍ വണ്ടി എവിടെയാണോ അവിടെ നിര്‍ത്തിയാണ് പ്രതിഷേധിക്കുക
തിരുവനന്തപുരം : ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തിങ്കളാഴ്ച സംസ്ഥാനമാകെ ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം നടത്തും. പകല്‍ 11 മുതല്‍ 11.15 വരെ നിരത്തുകളില്‍ വണ്ടി എവിടെയാണോ അവിടെ നിര്‍ത്തിയാണ് പ്രതിഷേധിക്കുക. ആംബുലന്‍സുകളെ ഒഴിവാക്കിയിട്ടുണ്ട്. അധികനികുതിയും സെസും അവസാനിപ്പിക്കുക, പെട്രോള്‍ ഡീസല്‍ വില കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, സേവ, ടി യുസിഐ, എഐയുടിയുസി, ഐഎന്‍എല്‍സി, എഐസിടിയു, കെടിയുസി (എം), എച്ച്എം കെപി, കെടിയുസി, എന്‍ടിയുഐ, കെടിയുസി (ബി), കെടിയുസി (ജെ), എന്‍എല്‍സി, ടിയുസിസി, എന്‍ടിയുഐ, ജെടിയു സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കും.