ദുബായ് : ദുബായിലെ ഗ്ലോബൽ വില്ലേജ് 29-ാം സീസൺ നാളെ അവസാനിക്കും.കഴിഞ്ഞ ഞായറാഴ്ച സീസൺ തീരാനിരിക്കെ തിരക്ക് മൂലം ഒരാഴ്ച കൂടി നീട്ടുകയായിരുന്നു.30 രാജ്യങ്ങളുടെ സംസ്കാരങ്ങളും ഉൽപ്പന്നങ്ങളും അടങ്ങിയ പവിലിയനുകൾ, 250-ത്തിലധികം വിനോദഗെയിമുകൾ, വിപുലമായ ഭക്ഷണ വിപണികൾ, നൃത്ത സംഗീത പരിപാടികൾ, കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ പരിപാടികൾ എന്നിവ ഉൾപ്പെടുത്തി ഗ്ലോബൽ വില്ലേജ് ഈ സീസണിലും വിജയകരമായി മുന്നേറി.
പ്രവേശനം രാത്രി 1 മണിവരെ അനുവദിക്കുന്നതിനാൽ വൈകീട്ട് മുതൽ രാത്രി വരെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇപ്പോഴും സൗജന്യ പ്രവേശനമാണ്.അടുത്ത വർഷം കൂടുതൽ ആകർഷണങ്ങളോടെ മടങ്ങിവരുമെന്ന പ്രതീക്ഷയോടെയാണ് 29-ാം സീസൺ സമാപിക്കുന്നത്.











