ന്യൂഡല്‍ഹി: ഗ്രാമി അവാര്‍ഡ് വേദിയില്‍ കര്‍ഷകരെ പിന്തുണച്ച് പ്രശസ്ത യൂട്യൂബര്‍ ലില്ലി സിംങ്. ലോസ് ഏഞ്ചല്‍സിലെ 63മത് ഗ്രാമി പുരസ്‌കാരദാന വേദിയിലാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ലില്ലി സിംങ് എത്തിയത്. കാര്‍ഷിക നിയമഭേദഗതിക്കെതിരെ നടക്കുന്ന കര്‍ഷ കരുടെ പ്രക്ഷോഭത്തിന് പിന്തുണ വ്യക്തമാക്കുന്ന മാസ്‌കായിരുന്നു ലില്ലി അവാര്‍ഡ് ദാന ചടങ്ങില്‍ ധരിച്ചിരുന്നത്. ”ഞാന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു” എന്ന സന്ദേശമാണ് മാസ്‌കില്‍ രേഖപ്പെടുത്തിയിരുന്നത്.
അവാര്‍ഡ് ഷോ ചിത്രങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഏറ്റവും കൂടുതല്‍ കവറേജ് ലഭിക്കുമെന്ന് അറിയാമെന്നും അതുകൊണ്ടാണ് ഇങ്ങനെ ഇത് ഉപയോഗിക്കാന്‍ മടിക്കേണ്ടതില്ലെന്നും ലില്ലി സിംഗ് വ്യക്തമാക്കി. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് ലില്ലി ധരിച്ചിരുന്നത്. പഞ്ചാബ് സ്വദേശികളാണ് ലില്ലിയുടെ മാതാപിതാക്കള്‍.