അല്‍ റയ്യാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇറാനെ തകര്‍ത്തെറിഞ്ഞ് ലോകകപ്പ് പോരാട്ടത്തിന് ഉജ്ജ്വല തുടക്കമിട്ട് ഇംഗ്ലണ്ട്. രണ്ടിനെതിരെ ആറ് ഗോളു കള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയം
ദോഹ: അല്‍ റയ്യാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇറാനെ തകര്‍ത്തെറിഞ്ഞ് ലോ കകപ്പ് പോരാട്ടത്തിന് ഉജ്ജ്വല തുടക്കമിട്ട് ഇംഗ്ലണ്ട്. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ഇം ഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയം. ഇരുപകുതികളിലായി മൂന്ന് ഗോളുകള്‍ വലയില്‍ നിറച്ചാണ് ഇംഗ്ലണ്ട് ഗം ഭീര തുടക്കമിട്ടത്.
ബുകായോ സാക ഇരട്ട ഗോളുകള്‍ നേടിയതും പകരക്കാരനായി ഇറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ പ ന്ത് വലയിലെത്തിച്ച മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റേയും മറ്റൊരു പകരക്കാരന്‍ ജാക്ക് ഗ്രീലിഷിന്റേയും സൂ പ്പര്‍ സബ് പ്രകടനവുമായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. കൗമാരക്കാരന്‍ ജൂഡ് ബെല്ലിങ്ഹാം തുടക്കമിട്ട ഗോള ടി മേളത്തിന് ജാക്ക് ഗ്രീലീ ഷാണ് വിരാമം കുറിച്ചത്.
35-ാം മിനുട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍. ലൂക് ഷായുടെ ക്രോസ് സുന്ദരമായ ഹെഡറിലൂ ടെ ജൂഡ് ബെല്ലിംഗ്ഹാം ഗോളാക്കി. 43-ാം മിനുട്ടില്‍ ബുകായോ സാക രണ്ടാം ഗോള്‍ നേടി. ആദ്യ പകുതിയു ടെ അധിക സമയത്ത് റഹീം സ്റ്റെര്‍ലിംഗ് മൂന്നാം ഗോളും നേടി.62-ാം മിനുട്ടില്‍ ബുകാ യോ സാക ഇംഗ്ലണ്ടിന്റെ സ്‌കോര്‍ നാലിലെത്തിച്ചു. 63-ാം മിനുട്ടില്‍ പകരക്കാരനായി എത്തിയ മെ ഹ്ദി തുറാബി രണ്ട് മിനുട്ട് പിന്നിട്ടപ്പോഴേക്കും ഇം ഗ്ലണ്ടിന്റെ വല ചലിപ്പിച്ചു. അതോടെ ഇറാന്റെ ആദ്യ ഗോള്‍ പിറന്നു. 71-ാം മിനുട്ടില്‍ മാര്‍കസ് റാഷ്ഫോര്‍ഡ് ഇംഗ്ലീഷ് പടയുടെ അഞ്ചാം ഗോള്‍ നേടി.
89-ാം മിനുട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ അവസാന ഗോള്‍. ജാക് ഗ്രീലിഷ് ആണ് ഗോള്‍ പട്ടിക പൂര്‍ ത്തീകരിച്ചത്. അവസാന നിമിഷത്തില്‍ ഇംഗ്ലീഷ് ബോക്സിലുണ്ടായ ഫൗ ള്‍ വാറിലൂടെ പെനാല്‍റ്റി യാകുകയായിരു ന്നു. മെഹ്ദിയുടെ പെനാല്‍റ്റി കിക്ക് ഗോളായതോടെ ഇറാന്‍ ഗോള്‍ രണ്ടായി. റഫറി പത്ത് മിനുട്ടാണ് അധിക സമയം അനുവദിച്ചിരുന്നത്.
തലയ്ക്ക് പരിക്കേറ്റ താരങ്ങളെ ഉടന്‍ തന്നെ മെഡിക്കല്‍ സംഘം പരിശോധിച്ചു. കുറച്ച് സമയത്തിന് ശേ ഷം മത്സരം പുനരാരംഭിച്ചു. എന്നാല്‍ സെക്കന്‍ഡുകള്‍ക്കകം ഗോ ള്‍കീപ്പര്‍ ബെയ്‌റാന്‍വാന്‍ഡ കളി ക്കാനാവാതെ മൈതാനത്ത് കിടന്നു. ഇതോടെ താരത്തെ പിന്‍വലിച്ചു. പകരം ഗോള്‍കീപ്പറായി ഹൊ സെയ്ന്‍ ഹോ സ്സെയ്‌നി കളത്തിലിറ ങ്ങി. ഇറാന്റെ പ്രകടനത്തിലുടനീളം ഈ സംഭവം നിഴലി ച്ചുവെന്ന് പറയാം. ആ ഷോ ക്കില്‍ അവര്‍ ടീമെന്ന നിലയില്‍ പതറിപ്പോയി.