മലയാളി താരം കെപി രാഹുലിന്റെ ഗോളില്‍ ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് മുന്നില്‍. രാഹുലിന്റെ ഷോ ട്ട് തടുക്കുന്നതില്‍ ഹൈദരാബാദ് ഗോള്‍ കീപ്പര്‍ കട്ടിമണിക്ക് പിഴച്ചതാണ് ഗോളിലേക്ക് വഴി തുറന്നത്
ഫറ്റോര്‍ഡ : മലയാളി താരം കെപി രാഹുലിന്റെ ഗോളില്‍ ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് മുന്നില്‍. രാഹുലിന്റെ ഷോട്ട് തടുക്കുന്നതില്‍ ഹൈദരാബാദ് ഗോള്‍ കീപ്പര്‍ കട്ടിമണിക്ക് പിഴച്ചതാണ് ഗോ ളിലേക്ക് വഴി തുറന്നത്. 68-ാം മിനിറ്റിലാണ് കേരളം കാത്തിരുന്ന ഗോളിന്റെ പിറവി. ഐഎസ്എല്‍ കിരീട പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതിയി ല്‍ ഇരുടീമുകളും ഗോളടിക്കാതെ പിരിഞ്ഞു. തുടക്കം മുതല്‍ ആക്രമണ മൂഡിലായിരുന്നു ബ്ലാസ്റ്റേഴ്സ്. മികച്ച അവസ രങ്ങള്‍ ഒരുക്കാനും കൊമ്പന്‍മാര്‍ക്കായി. 39-ാം മിനിറ്റില്‍ ആല്‍ വരോ വാസ്‌ക്വസിന്റെ ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി ത്തെറിച്ചത് നിരാശയായി.
ആദ്യ പകുതിയിലുടനീളം പന്ത് കൈവശം വച്ച് കളിക്കുന്നതിലും മികച്ച പാസുകള്‍ നല്‍കുന്നതില്‍ ബ്ലാ സ്റ്റേഴ്സ് വിജയിച്ചു. ഗോളിലേ ക്ക് ആറോളം ശ്രമങ്ങളും ടീം ന ട ത്തി. അതിനിടെയിലാണ് ഒ രു ശ്രമം പോസ്റ്റില്‍ തട്ടിത്തെ റിച്ച ത്.38-ാം മിനിറ്റില്‍ ഹൈദ രാബാദ് ടീമില്‍ ആദ്യ മാറ്റം. ജോയല്‍ കിയാനിസിനു പക രം ഹവിയര്‍ സിവേറിയോ കളത്തിലെത്തി. 39-ാം മിനി റ്റില്‍ കേരള ബ്ലാസ്റ്റേഴ്സിനു മുന്നില്‍ വില്ലനായി ക്രോ സ് ബാര്‍ നിന്നത്. അല്‍വാരോ വാസ്‌ക്വസിന്റെ ബുള്ളറ്റ് ഷോട്ട് ഗോള്‍കീപ്പറെ മറികട ന്നെങ്കിലും പന്ത് ക്രോസ് ബാറില്‍ത്തട്ടി തെറി ക്കുകയാ യിരുന്നു.
ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ഹൈദരാബാദും മി കച്ച ഗോള വസരത്തി നടു ത്തെത്തി. ഫ്രീകിക്കില്‍ നിന്നു ള്ള പന്തില്‍ സിവേറിയോയുടെ മിന്നും ഹെഡ്ഡര്‍ അതിലും മികച്ച സേവിലൂ ടെ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ ഗില്‍ രക്ഷപ്പെടുത്തി.
മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇല്ലാതെയാണ് ബ്ലാ സ്റ്റേ ഴ്സ് ഇറങ്ങിയത്. പരിക്കാണ് താരത്തിന് വിനയായത്. ഐഎ സ്എല്‍ രണ്ടാം പാദ സെമിക്കു മുന്‍പാണ് സഹലിന് പരിക്കേറ്റ ത്. മലയാളി താരം കെ പി രാഹുല്‍ ആദ്യ ഇലവനില്‍ എത്തുക യും ചെയ്തു. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ, കെപി രാഹുല്‍ എന്നി വരെ ഉള്‍പ്പെടുത്തിയാണ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച് പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ചത്.