പ്രത്യേക നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ ചേരാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സിന് പകരം സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടു വരാനാണ് നീക്കം. ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കുന്നതുമായി ബ ന്ധപ്പെട്ട ഓര്‍ഡിനന്‍സ് നേരത്തെ മന്ത്രിസഭാ യോഗം അംഗീ കരിച്ചിരുന്നു
തിരുവനന്തപുരം : പ്രത്യേക നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ ചേരാന്‍ ഇന്നു ചേ ര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാ നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സഭ ചേരാന്‍ തീരുമാനിച്ചതോടെ കഴിഞ്ഞ മന്ത്രിസഭ അംഗീകരിച്ച ഓഡിനന്‍സുകള്‍ അസാധുവായി. പകരം ബില്ലുകള്‍ നിയമസഭയില്‍ കൊണ്ടുവരും.
സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സിന് പകരം സഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടു വരാനാണ് നീക്കം. ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീ ക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് നേരത്തെ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. തുടര്‍ ന്ന് അംഗീകാരത്തിനായി അയച്ചെങ്കിലും ഗവര്‍ണര്‍ ഇതില്‍ ഒപ്പിട്ടിട്ടില്ല. സഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതോടെ ഓര്‍ഡിനന്‍സ് റദ്ദാകുന്ന സാഹചര്യവുമുണ്ട്.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നു മാറ്റാനുള്ള ബില്ല് കൊണ്ടുവരുന്ന പ്രത്യേക നിയമസഭാ സ മ്മേളനം ഡിസംബര്‍ 15 വരെ നീണ്ടുനില്‍ക്കും. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ നേ രത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇത് ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാ ണ് ബില്‍ കൊണ്ടുവരുന്നത്. ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കി അത് വീണ്ടും ഗവര്‍ ണറുടെ അടുത്ത് എത്തുമ്പോള്‍ പിന്നീട് എന്ത് സംഭവിക്കും എന്നതും ചോദ്യചിഹ്നമാണ്. ഒപ്പിടുന്നത് അനിശ്ചിതമായി വൈകിപ്പിക്കുന്ന നിലപാടാണു ഗവര്‍ണര്‍ സ്വീകരിക്കുന്നതെങ്കില്‍ എന്തു വേണ മെന്നത് സംബന്ധിച്ച് അപ്പോള്‍ ആലോചിക്കാം എന്ന നിലപാടിലാണു സര്‍ക്കാര്‍.